താൾ:Changanasseri 1932.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൽനിന്നും ഉള്ള അനാശാസ്യമായ ഒരു വ്യതിയാനമായിരുന്നു. രാഷ്ട്രീയജീവിതത്തിൽ അന്നുവരെ അദ്ദേഹം സ്വീകരിച്ചിരുന്ന ആദർശങ്ങളുടേയും തത്വങ്ങളുടേയും ഒരു ലംഘനംകുടിയായിരുന്നു അത്.

      തിരുവല്ലാത്താലൂക്കിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ധാരാളം പ്രാബല്യവും ധനശക്തിയുമുള്ള പല പുരാതനനായർകുടുംബങ്ങളും

അവിടെ ഒരുകാലത്തുണ്ടായിരുന്നു. നാടേടിൻപുറങ്ങളിൽ ചിന്നിച്ചിതറി ഐക്യമോ സാമൂഹ്യജീവിതമോ കൂടാതെ കഴിഞ്ഞുകൂടിയ ഇവർക്ക് കാർയ്യമായ യാതൊരു സംഘടിതശക്തിയും ഉണ്ടായിരുന്നില്ല. തിരുവല്ലാപട്ടണത്തിലും പരിസരങ്ങളിലും പ്രായേണ കൃസ്ത്യാനികൾക്കാണു ഭുരിപക്ഷമുണ്ടായിരുന്നത്. ഉൽക്കർഷേച്ഛുക്കളും പരിശ്രമശിലന്മാരുമായ കൃസ്ത്യാനികൾ വാണിജ്യവ്യവസായാദികളിൽ ഏർപ്പെട്ട് അനുദിനമെന്നവണ്ണം അവരുടെ സാമ്പത്തികവും സംഘടനാപരവുമായ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. താരതമ്യേന അലസന്മാരും സ്വസ്ഥിതിയിൽ സംതൃപ്തരുമായിരുന്ന നായന്മാർക്കു സാമ്പത്തികമുണ്ടായിരുന്ന അഭിവൃദ്ധി കാലക്രമേണ ക്ഷയിച്ചുതുടങ്ങിയതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ? തിരുവല്ലാടൗണിലെ മുൻസിപ്പൽപ്രസിഡന്റുസ്ഥാനവും, പ്രജാസഭാമെമ്പർസ്ഥാനവും തുടർച്ചയായി സംഘടനാബലവും സമ്പത്തുമുള്ള കൃസ്ത്യാനികൾ കരസ്തമാക്കിവന്നു. ഇതു പ്രബലന്മാരായ ചില നായർപ്രമാണികളുടെ മത്സരബുദ്ധിയെ വളർത്തി. നഗരസഭാദ്ധ്യക്ഷസ്ഥാനവും പ്രജാസഭാസമാജികത്വവും കൃസ്ത്യനികളിൽനിന്നു വീണ്ടെടുക്കുവാൻ അവർ ആത്മാർത്ഥമായ ഒരു ശ്രമം ചെയ്തുനോക്കി. പക്ഷേ അതു ഫലപ്പെട്ടില്ല. സമുദായസംഘടനകളുടെ ആവിർഭാവം വർഗ്ഗീയമത്സരങ്ങൾക്കും വിദ്വേഷങ്ങൾക്കും അടിസ്ഥാനം പടുത്തുകഴിഞ്ഞിരുന്നു. സാമൂഹ്യജീവിതത്തിൽ നായന്മാർക്കു നേരിട്ടിരുന്ന അധഃപതനത്തെപ്പറ്റി സമുദായപരിഷ്ക്കർത്താക്കൾ ചെയ്യാറുണ്ടായിരുന്ന പ്രസംഗങ്ങൾ സ്വദൗർബല്യത്തെക്കുറിച്ചും

മറ്റൊരു സമുദായത്തിന്റെ താരതമ്യേനയുള്ള ഉൽഗതിയേപ്പറ്റിയും ഉള്ള ചിന്തകൾ നായർസമുദായാംഗളിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/195&oldid=157441" എന്ന താളിൽനിന്ന് ശേഖരിച്ചത്