താൾ:Changanasseri 1932.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

170

ഈ വിഷയത്തെക്കുറിച്ചു പല പത്രപ്രസ്താവനകളും മററു പ്രസിദ്ധീകരണങ്ങളുമുണ്ടായി. എന്നാൽ ൯൭ ചിങ്ങം ൧൭-ാം​​ തീയ്യതി തമ്പാന്നൂർ വച്ചു കൂടിയ രക്ഷകർത്താക്കളുടെ യോഗ ത്തിൽ, ഫീസു കൂട്ടിയുള്ള ഉത്തരവു റദ്ദു ചെയ്യണമെന്ന പ്രമേ യം പാസാക്കിയതിനുശേഷം താൻ ദിവാൻജിയെക്കണ്ടു ഫീസു കുറവു ചെയ്യണ്ട ആവശ്യത്തെപ്പററി പ്രത്യേകം നിവേ ദനം ചെയ്യുകയുണ്ടായിയെന്ന വസ്തുതയെ വെളിപ്പെടുത്തി, ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചു, ചങ്ങനാശ്ശേരി അസംതൃപ്തരും സംശയാലുക്കളുനായ വിമർശകന്മാരെ നിരായുരാക്കിത്തീർത്തു.

   ഗൌരവാവഹമായ പരിതഃസ്ഥിതികളേയും പൊതുജനാ

ഭിപ്രായത്തേയും സമാദരിച്ചു ഗവർമ്മെൻറു് ആ വർഷത്തിൽ ഫീസു വർദ്ധിപ്പിക്കുകയുണ്ടയില്ല. പുതിയ ഉത്തരവു താൽക്കാ ലികമായിട്ടെങ്കിലും പിൻവലിക്കുവാൻ ഗവർമ്മെൻറു് നിർബ ദ്ധമായി. പക്ഷേ പറ്റിയ തെററു സമ്മതിക്കുവാനും, അതിനെ ന്യായമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഉദാരമായും രമ്യ യും പെരുമാറുവാനുംവേണ്ട മഹാമനസ്കതയോ, ഔചിത്യ ബോധമോ അന്നത്തെ ദിവാൻജിക്കുണ്ടയിരുന്നില്ല.ദിവാൻജി യായിരുന്ന മി. രാഘവയ്യാ മറെറല്ലാ സ്വേച്ഛാധികാരികളേ യുംപോലെ അദ്ദേഹത്തിന്റെ വഴിപിഴച്ച അന്തസ്സും, ദുരഭിമാ നായരുൾപ്പടെ പ്രക്ഷോഭണത്തിന്റെനേതൃത്വം വഹിച്ച വിദ്യാ ർത്ഥികളുടെ പേരിൽ അധികാരികൾ ശിക്ഷണനടപടികൾ ന ടത്തി.സംഘടിത്തമായ വിദ്യാലയബഹിഷ്കരണത്തിന്റെ താല്ക്കാ ലികവിജയംകൊണ്ടു മതിമറന്നുപോയ വിദ്യാർത്ഥികളാകട്ടെ , നേതാക്കന്മാരുടെ ശിക്ഷയെസ്ഥിരപ്പെടുത്തിയാലല്ലാതെ വിദ്യാ ലയങ്ങളിൽ വിണ്ടും പ്രവേശിക്കുന്നതല്ലെന്നു ശഠിച്ചു.അധി കാരികൾ വിദ്യാർത്ഥികളുടെ ന്യായമായ ഈ വാദങ്ങൾക്കു വഴ ങ്ങിയില്ല.സ്ഥിതിഗതികൾ വീണ്ടും പൂർവാധികം വിഷമകര മായ ഒരു സ്തംഭനാവസ്ഥയിലെത്തിച്ചേർന്നു.അവധി കഴിഞ്ഞു വിദ്യാലയങ്ങൾ തുറന്നു. വിദ്യാർത്ഥികൾ അവരുടെ ബഹി ഷ്കരണപ്രസ്ഥനം തുടർന്നുകൊണ്ടുപോയി.തിരുവനന്തപുരത്തെ

മിക്ക വിദ്യാലയങ്ങളും വിജനങ്ങളായിത്തന്നെ കിടന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/183&oldid=157429" എന്ന താളിൽനിന്ന് ശേഖരിച്ചത്