താൾ:Changanasseri 1932.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

169 പൊതുവേ അവധി നൽകി ഗവർമ്മെന്റു താല്ക്കാലികമായി ഈ ദുർഘടപ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കുവാൻ ശ്രമിച്ചു.

                വിദ്യാർത്ഥകളുടെ  മഹായോഗത്തിലെ  നിശ്ചയമനുസരിച്ചു  ചങനാശേരി   ദിവാൻജിയുമായി   ഒരു  കൂടിക്കാഴ്ച  നടത്തി.  വിദ്യാർത്ഥികളുടെ  യുവസഹജമായ  പ്രകടനങ്ങളെ   ശാന്തബുദ്ധിയോടും  സമചിത്തതയോടുംകൂടി

വക്ഷിക്കേണ്ടതാണെന്നും, ഫൂസു വർദ്ധിപ്പിക്കുവാനുള്ള ഉത്തരവു താൽക്കാലീകമായിട്ടാണങ്കിലും പിൽവലിക്കേണ്ടതാണെന്നും, അദ്ദേഹം ദിവാൻജിയെ ഈൽബോധിപ്പിച്ചു. അനന്തരം ദിവാൻജി അനുദ്യോഗസ്ഥപ്രമാണികളായിരുന്ന പി.കെ.കേശവപിള്ള,മി.വി.എസ്.സുബ്രഹ്മണ്യയ്യർ ചങ്ങനാശേരി എന്നിവരെ ഔപചാരികമായ ഒരു കൂടിയാലോചനയ്ക്കു ക്ഷണിച്ചു. കൂടിയാലോചന നടക്കുന്നതിനു മുൻപ് ഇവർ മൂന്നുപേരും ഒന്നിച്ചുചേർന്നു ദിവാൻജിയോടാവശ്യപ്പെടേണ്ട കാർയ്യങ്ങളെക്കുറിച്ചു ചില തീരുമാനങ്ങൾ ചെയ്തു. ഫീസു വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെ റദ്ദുചെയ്യണമെന്നു ഗവർമ്മെന്റിനോടപേക്ഷിക്കുവാൻ രക്ഷകർത്താക്കന്മാർ തിരുവനന്തപുരത്ത് ഒരു യോഗം കൂടുവാൻ നിശ്ചയിച്ചിരുന്നു. അതുകൊണ്ടു രക്ഷകർത്താക്കന്മാരുടെ സമ്മേളനംകൂടി അവരുടെ യോഗനിശ്ചയം നിവേദനരൂപത്തിൽ ഗവർമ്മെന്റിനയച്ചുകൊടുന്നതുവരെ ഫീസു വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവു നടപ്പിൽ വരുത്താതിരിക്കണമെന്നും, ശിക്ഷണനടപടികളൊന്നും കൂടാതെതന്നെ വിദ്യാർത്ഥികളെ വീണ്ടും പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിക്കണമെന്നും, ദിവാൻജിയോടപേക്ഷിക്കുവാനാണ് അനുദ്യോഗസ്ഥപ്രമാണികൾ അവരുടെ ആലോചനായോഗത്തിൽ നിശ്ചയിച്ചത്. യഥാകാലം ദിവാൻജിയുമായി

കൂടിക്കാഴ്ച നടന്നപ്പോൾ അനുദ്യോഗസ്ഥപ്രമാണികൾ മൂന്നുപേരും മുൻനിശ്ചയമനുസരിച്ചുള്ള നിവേദനങ്ങൾ ദിവാൻജിസമക്ഷം സമർപ്പിക്കുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥകളുടെ പ്രതിനിധിയെന്നനിലയിൽ ചങ്ങനാശേരി, ഫീസു വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവു പിൻവലിക്കണമെന്നു ദിവാൻജിയോടാവശ്യപ്പെടുകയുണ്ടായില്ലെന്നൊരാക്ഷേപം ഇതിനുശേഷം ജനതാമദ്ധ്യത്തിൽനിന്നു പൊങ്ങി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/182&oldid=157428" എന്ന താളിൽനിന്ന് ശേഖരിച്ചത്