താൾ:Changanasseri 1932.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

171


പരിതഃസ്ഥിതികൾ വീണ്ടും ഗൌരവാവഹമായ ഒരവസ്ഥ യിലേയ്ക്കു ദ്രുതതരമായി പ്രയാണം ചെയ്തുകൊണ്ടിരുന്നതിനാൽ, ചങ്ങനാശ്ശേരി, എൻ. രാമൻപിള്ള, മി: മുത്തുനായകംപിള്ള മുതലായ ചില പൊതുജനപ്രമാണികൾ ദിവാൻബഹുദൂർ എ. ഗോവിന്ദപ്പിള്ളയുടെ വസതിയിൽ സമ്മേളിച്ചു, കാര്യ ങ്ങൾ രമ്യമായും സമാധാനപരമായും പര്യവസാനിപ്പിക്കുന്ന തിനു വേണ്ട ആലോചനകൾ വീണ്ടും തുടർന്നുകൊണ്ടുപോയി. തൽക്കാലം റദ്ദു ചെയ്യപ്പെട്ട ഫീസു വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെ പുനർജ്ജീവിപ്പിക്കാതിരിക്കുന്നതിനും, വിദ്യാർത്ഥി കളുടെ പേരിൽ നടത്തിയിട്ടുള്ള ശിക്ഷണനടപടികളെ പിൻ വലിക്കുന്നതിനും, ദിവാൻജിയോടപേക്ഷിക്കുവാൻ ആ യോഗ ത്തിൽവച്ചവർ നിശ്ചയം ചെയ്തു. ഈ ഘട്ടത്തിൽത്തന്നെ പി.കെ.കേശവപ്പിള്ള, മി.ടി. കെ. വേലുപ്പിള്ള, മി. മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയുള്ളവർ മറെറാരു യോഗം ചേർന്നു, ഗവർമ്മെൻറു സ്വീകരിച്ചിരുന്ന നിലയെ നിരുപാധികമായി പിൻതാങ്ങിയത്രേ ദിവാൻബഹുദൂർ ഗോവിന്ദപ്പിള്ളയുടെവസ തിയിൽ സമ്മേളിച്ച യോഗം, ദിവാൻജിയെ സമീപിച്ചു വേണ്ട നിവേദനങ്ങൾ സമ്മർപ്പിക്കുവാൻ ഒരു ഡപ്യുട്ടേഷനെ നിയമി ക്കണമെന്നു നിശ്ചയിച്ചിരുന്നു എങ്കിലും, ആ വിഷയത്തെ പ്പററിയുള്ള കൂടുതൽ വിശദമായ ആലോചനകൾമറെറാരവ സരത്തിലേയ്ക്കു മാററിവയക്കുകയാണുണ്ടയതു്. ഇതിനിടയ്ക്കു തിരസ്കരണിയ്ക്കുള്ളിൽ പല രഹസ്യസംരംഭങ്ങളും, ഗുഢാലോ ചനകളും നടന്നു. പെൻഷ്യൻകാരായ ഉദ്യോഗസ്ഥന്മാരെ അവ രുടെ ശ്രമങ്ങളിൽനിന്നു പിൻതിരിപ്പിക്കുവാൻ പല ഭീഷണി കളും പ്രയോഗിക്കപ്പെട്ടു. ഭീതിജനകങ്ങളായ പല കിംവദ ന്തികളും അന്തരീക്ഷത്തിൽ പ്രചരിച്ചു.ഡപ്യുട്ടേഷനെപ്പററി ആലോചിക്കുവാൻ എൻ. രാമപിള്ളയുടെ ഭവനത്തിൽ കൂടിയ യോഗത്തിൽവച്ചു വിദ്യാർത്ഥികളുടെ സങ്കടങ്ങൾ പരി ഹരിക്കണമെന്നപേക്ഷിക്കുന്നതോടുകൂടിത്തന്നെ അവരുടെ ക്രമരഹിതമായ പ്രവൃത്തികളെ നിരുപാധികമായി അപലപി ക്കുകകൂടി ചെയ്യേണ്ടതാണെന്നു മി. മുത്തുനായകംപിള്ള അഭി

പ്രായപ്പെട്ടു.ഇതു പൊതുവേ അംഗീകരിക്കപ്പെടാത്തതുകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/184&oldid=157430" എന്ന താളിൽനിന്ന് ശേഖരിച്ചത്