താൾ:Changanasseri 1932.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164

അല്ലാതെ മറ്റു യാതൊരു മദ്ധ്യമാർഗ്ഗങ്ങളും പ്രയോജനപ്പെടുകയില്ലെന്നു ദീർഘകാലത്തെ അനുഭവങ്ങൾകൊണ്ടും അലോചനകൾകൊണ്ടും അദ്ദേഹം ദൃഢമായിവിശ്വസിച്ചിരുന്നു . ആളോഹരിക്കു പ്രതിക്രലമായി യാഥാസ്ഥിതികന്മാർ സാധാരണ കൊണ്ടുവരാറുണ്ടായിരുന്ന ന്യായങ്ങളെ അദ്ദേഹം യുക്തിയുക്തമായി നിരൂപണംചെയ്തു ഖണ്ഡിച്ചു . ആളോഹരികൊണ്ടു സമുദായം എങ്ങിനെ ഉന്നമിക്കുമെന്ന് അദ്ദേഹം കണക്കുകളും ഉദാഹരണങ്ങളുംകൊണ്ടു വിശദമാക്കി . അദ്ധ്യക്ഷപ്രസംഗം മിക്ക ജനങ്ങളുടേയും മുക്തകണ്ഠമായ പ്രശംസയ്ക്കു വിഷയമായി .

ആ സമ്മേളനത്തിലവതരിപ്പിക്കുവാനുള്ള പ്രമേയങ്ങളെശുതിയുണ്ടാക്കുവാൻ സാർവ്വത്രകമായ പ്രാതിനിധ്യമുള്ള ഒരു വിഷയനിർണ്ണയക്കമ്മറ്റി ആദ്യദിവസംതന്നെ രൂപവല്ക്കരിക്കപ്പെട്ടിരുന്നു . ദീർഘമായ ആലോചനകൾക്കും, തീഷണമായവാദപ്രതിവാദങ്ങൾക്കും ശേഷം പ്രസ്തുത കമമറ്റി അംഗീകരിച്ച പ്രമേയങ്ങൾപോലും അതിസൂക്ഷ്മമായ വിമർശനങ്ങൾക്കും ഉദ്വേഗജനകമായ വാഗ്സമരങ്ങൾക്കും ശേഷം മാത്രമാണു പൊതുസമ്മേളനമംഗീകരിച്ചത് . ഏകഭാർയ്യാവ്രതത്തെ സംബന്ധിച്ച പ്രമേയമാലോചനയ്ക്കു വന്നപ്പോൾ മി. കയ്യാലം അതിനെ ശക്തിയുക്തം എത്രക്കുകയും, അതിനെത്തുടർന്നു വാശിപൂർവം നടന്ന ദീർഘമായ വാദകോലാഹലങ്ങൾക്കുശേഷം വോട്ടെടുത്തപ്പോൾ മൂന്നൂറ്റി ഇരുപത്തൊന്നു വോട്ടിനെതിരാി മുന്നൂറ്റി ഇരുപത്തിരണ്ടു വോട്ടുകൾ പ്രമേയത്തിനനുകൂലമായി ലഭിച്ചതുകൊണ്ട് ഒരൊറ്റ വോട്ടിന്റെ ഭൃരിപക്ഷത്തോടുകൂടി മാത്രം അതു പാസാകുകയും ചെയ്തു എന്നു പറഞ്ഞാൽ സമ്മേളനത്തിലെ നടപപടികൾ കേവലം ഔപചാരികം മാത്രമായിരുന്നു വ്യക്തമാകുമല്ലോ. ആളോഹരിയേയും മക്കത്തായത്തേയും സംബന്ധിച്ച സമ്മേളനത്തിലെ അതിപ്രധാനമായ പ്രമേയവും സുദീർഘമായ വാദപ്രദിവാദങ്ങൾക്കു വിഷയമായി. പ്രസ്തുത പ്രമേയത്തെ സംബന്ധിച്ച് ഇരുപക്ഷത്തേയ്ക്കുമുള്ള വാദങ്ങൾ അവ പ്രകടിപ്പിക്കുവാൻവേണ്ട ശേഷിയും കായ്യബോധവുമുള്ള മാന്യന്മാർ സമ്മേളനസമക്ഷം സമർപ്പിക്കുകയുണ്ടായി . താവഴിഭാഗത്ത്വം നായർസമുദായം അംഗീകരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/177&oldid=157423" എന്ന താളിൽനിന്ന് ശേഖരിച്ചത്