163 ളനം തിരുവിതാംകൂറിൽ നടത്തിയിട്ടുള്ള മറ്റേതൊരു നായർമഹാസമ്മേളനത്തേയും അപേക്ഷിച്ചു കൂടുതൽ പ്രധാന്യംവഹിക്കുന്ന ഒന്നായിരുന്നു എന്നു നിരാക്ഷേപമായി പ്രസ്താവിക്കാം.
നായർസമുദായം ഒരു ദുർഘടപ്രതിസന്ധിയിൽക്കൂടി മന്ദമന്ദം പ്രയാണംചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. ശ്രേഷ്ഠമായ ഒരു പുരാതനചരിത്രവും, ഉൽകൃഷ്ടമായ പാരന്വര്യങ്ങളും, ഉറച്ച സാന്വത്തികനിലയുമുള്ള നായർസമുദായത്തെ ആ ഘട്ടത്തിൽ, മദ്ധ്യമാർഗ്ഗം മാംസചക്ഷുസ്സുകൾക്കഗോചരമായി ജലപ്രവാഹത്തിനിടയിൽ ഒളിഞ്ഞുകിടന്ന പാറക്കെട്ടുകളിൽ ചെന്നടിച്ചു ശിഥിലപ്പെട്ടുപോകാതെ, അചഞ്ചുലമായ ധീരതയോടും, അന്യൂനമായ സമചിത്തതയോടും അസാധാരണമായ കർമ്മപാടവത്തോടും കൂടി നയിച്ചുകൊണ്ടുപോകുവാൻ സുസമ്മതനായ ഒരു കർമ്മസചിവന്റെ നേതൃത്വത്തിനുള്ള അനിഷേധ്യമായ യോഗ്യതകൾ നായർസമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളും അന്നു ചങ്ങനാശേരിയിലാണു ദർശിച്ചത്. ആ ഭാരം അവർ അദ്ദേഹത്തിൽ സമർപ്പിക്കുകയും ചെയ്തു. തന്നിൽ നിക്ഷിപ്തമായിരുന്ന ക്ലേശകരമായ കർത്തവ്യങ്ങളുടേയും, ഗുരുതരമായ ഉത്തരവാദിത്വത്തിന്റേയും , ശ്രമകരമായ ഭാരം വഹിക്കുവാനുളള പ്രാപ്തിയെപ്പറ്റി ഹൃദയത്തിലലതല്ലുന്ന ഉൽക്കണ്ഠാകുലമായവികാരസമ്മർദ്ദങ്ങളുടെ ഇടയ്ക്ക്, നമ്രശിരസ്ക്കനായി നിന്നുകൊണ്ടണു ചങ്ങനാശേരി ആ മഹാസമ്മേളനത്തെ അഭിമുഖീകരിച്ചത്. സമ്മേളനത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തു നിന്നുകൊണ്ട് അദ്ദേഹം സ്വസമുദായത്തിനാവശ്യമായിരുന്ന ധീരവും ബുദ്ധിപൂർവകമായ നേതൃത്വം നൽകി. ചങ്ങനാശേരി ആസമ്മേളനത്തിൽ ചെയ്ത ദീർഘവും കാര്യാസന്വൂർണ്ണവുമായിരുന്ന പ്രസംഗം മരുമക്കത്തായക്രമത്തിൽനിന്നും കൂട്ടുകുഡുംബഏർപ്പാടിൽ നിന്നും ആളോഹരിയിലേക്കും മക്കത്തായത്തിലേക്കും പരിവർത്തനം ചെയ്തുകൊണ്ടിരുന്ന നായർസമുദായം അവരുടെ വിശ്വാസപ്രമാണമായി അംഗീകരിച്ചു . സമുദായത്തിന്റ ഉൽകർഷത്തിനും പുരോഗതിക്കും, ആളോഹരിയും മക്കത്തായവും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.