താൾ:Changanasseri 1932.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

155 ളുടേയും ആഭിമുഖ്യത്തിൽ നായന്മാരെ ഒരു പൊതുസമ്മേളനം കൂടുന്നതാ ണ് ഇപ്പോൾ ആവശ്യമായിട്ടുള്ളതെന്നു പല മാന്യന്മാർക്കും അഭിപ്രാ യമുണ്ടായിരിക്കുന്നതായും,ഞങ്ങൾ അറിയുന്നു. സമുദായമദ്ധ്യത്തിൽ ഭിന്നിപ്പുണ്ടെന്നുള്ള തെറ്റിദ്ധാരണ നീങ്ങുന്നതിനായി രണ്ടു സമ്മേളനങ്ങളും ഒന്നായി നടത്തണമെന്നും, ആയതിലേയ്ക്കുകേരളീയനായർസമാജത്തെകൂടി ക്ഷണിക്കണമെന്നും, പല സമുദായബന്ധുക്കളും, വിശേഷിച്ചു ഞങ്ങൾ അഗ്രാസനരായിവരിച്ചിട്ടുള്ള ചങ്ങനാശേരി പരമേശ്വരൻപിള്ള അവർക്കളും, അഭിപ്രായപ്പെട്ടിരിക്കുന്നതുകൊണ്ടു നിങ്ങൾ ഇപ്പോൾ നടത്തുവാനുദ്ദേശിക്കുന്ന വാർഷികസമ്മളനവും കൂടി സമസ്തകേരളനത്തേടു കൂടി യോജിപ്പിച്ചു അതിലേയ്ക്കുനിശ്ചയിച്ചിരിക്കന്ന തീയതികളിൽ ഞങ്ങ ളുടെ സ്ഥലത്തുവച്ചു നടത്തുന്നതിനു സന്തോഷപൂർവം ക്ഷണിച്ചുകൊള്ളന്നു.

                 ഈ   സൗഹാർദ്ദപ്രകടത്തിനു   അപ്രതീക്ഷിതമായ  രീതിയിലുള്ള  ഒരു   സ്വീകരണമാണുകേരളീയനായർസമാജ  ഭാരവാഹികൾ

നൽകിയതു്. മരുതുംകുഴിസമാജത്തിന്റെ ക്ഷണത്തെ ചില ഉപാധികളോടു കൂടിസ്വീകരിക്കുവാൻ തയാറാണെന്ന് അവർ മറുപടി നൽകി. എന്നാൽ ചങ്ങനാശേരിപരമേശ്വരൻപിള്ളഅദ്ധ്യക്ഷസ്ഥാനമൊഴിയണമെന്നും,തൽസ്ഥാനത്തേയ്ക്കു് ഇരുകക്ഷികളിലുംപെടാത്ത ഒരു മാന്യനെ ക്ഷണിക്കണമെന്നായിരുന്നും, കേരളനായർസമാജത്തിന്റെ പ്രഥമവും പ്രധാനവുമായ നിർദ്ദേശം സമുദായത്തിലെ ഭിന്നതകൾ പരിഹരിക്കുവാൻ വേണ്ടി അദ്ധ്യക്ഷസ്ഥാനമൊ ഴിയുവാൻ താൻ സന്നദ്ധനാണെന്നു ചങ്ങനാശേരി മദ്ധ്യസ്ഥന്മാരേയും നായർസമാജക്കാരേയുമറിയിച്ചു. എന്നാൽ കേവലം വ്യക്തിവിദ്വേഷപരവും തത്വരഹിതവുമായ ഈ നിർദ്ദേശം സ്വീകരിക്കുവാൻ മരുതുംകുഴി നായർസമാജക്കാർ വിസമ്മതിച്ചു. ചങ്ങനാശേരി അദ്ധ്യക്ഷപടം നിരാകരിക്കുകയാണെങ്കിൽ സമ്മേളനെ തന്നെ വേണ്ടെന്ന് വയ്ക്കുകയോ, സ്വാഗതസംഘാദ്ധ്യക്ഷന്റെ അന്രാസനാധിപത്യത്തിൻകീഴിൽ യോഗം

നടത്തുകയോ ചെയ്യുമെന്നവർ ഭീഷണിപ്പടുത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/168&oldid=157414" എന്ന താളിൽനിന്ന് ശേഖരിച്ചത്