താൾ:Changanasseri 1932.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

156 ഇതിനിടയ്ക്കും മറ്റു ചിലർ മരുതുംകഴിസമ്മേളനത്തിന്റെ അദ്ധ്യക്ഷം സ്വീകരിക്കണമെന്നപേക്ഷിച്ചുകൊണ്ടു് എൻ.രാമൻപിള്ളയെ സമീപിക്കയുണ്ടായി എങ്കിലും അദ്ദേഹം അബഹുമതിയെ നന്ദിപൂർവം ഉപേക്ഷിക്കയാണുണ്ടയതു്. അദ്ധ്യക്ഷപദമൊഴിഞ്ഞുകൊള്ളാമെന്നു ചങ്ങനാശേരിയിൽ നിന്നു സുനിശ്ചിതമായ ഉറപ്പു ലഭിച്ചെങ്കിലും,കേരളീയനായർസമാജത്തിന്റെ ഉപാധികൾ മരുതുംകുഴിസമാജഭാരവാഹികളെക്കൊണ്ടംഗീകരിപ്പിക്കുക സാധ്യമല്ലെന്നു ബോധ്യമുണ്ടായിരുന്ന സന്ധിസംഭാഷണക്കാരിൽ പ്രമുഖനായ ദിവാൻബഹദൂർ എ.ഗോവിന്ദപ്പിള്ള രാജിയാലോചനകൾ തുടന്നുകൊണ്ടുപോകുവാൻ വിസമ്മതിച്ചു രംഗത്തുനിന്നു പിന്മാറി. ഈ പരിത:സ്ഥിതികളിൽ അദ്ധ്യക്ഷപദമൊശിയുന്നതുകൊണ്ടു ഒരുമതം കുശിസമാജക്കാരേ നിരാശപ്പെടുത്താമെന്നുള്ളതിൽ കവിഞ്ഞുയാതൊരു പ്രയോജനവുമുണ്ടാകുവാനില്ലെന്ന ബോധ്യപ്പെട്ടതുകൊണ്ട് ചങ്ങനാശ്ശേരി ആ സാഹസത്തിനൊരുങ്ങിയതുമില്ല, കേരളീയനായർസമാജസമ്മേളനവും, സമസ്തകേരളീയനായർ സമുദായസമ്മേളനവും അവയ്ക്കു നിശ്ചയിച്ചിരുന്ന രണ്ടു തീയതികളിലായി പ്രത്യേകം പ്രത്യകം നടന്നു.

അങ്ങിനെതന്നെയായിരുന്നു അവ നടക്കേണ്ടിയിരുന്നതെന്ന് അനന്തരസംഭവങ്ങൾ തെളിയിച്ചു. എന്തുകൊണ്ടെന്നാൽ നേതാക്കന്മാരുടെ വ്യക്തിവിദ്വേഷങ്ങൾ ഏതു രീതിയിലായിരുന്നാലും സമുദായ പരിഷ്കരണാദർശങ്ങളെ സംബന്ധിച്ചിടത്തോളം സാമാന്യജനങ്ങൾക്കുണ്ടായിരുന്ന ഏകരൂപമായ അഭിപ്രായങ്ങളെ രണ്ടു സമ്മേളനങ്ങളും രേഖപ്പെടുത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/169&oldid=157415" എന്ന താളിൽനിന്ന് ശേഖരിച്ചത്