Jump to content

താൾ:Changanasseri 1932.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
151


പിതാവിന്റെ സ്വകാൎയ്യസ്വത്തുക്കളുടെ അവകാശക്രമം സംബന്ധിച്ച ൮൮-ലെ റഗുലേഷനിലെ തത്വങ്ങൾതന്നെയാണു മി. തമ്പിയും സ്വീകരിച്ചിരുന്നത്. എന്നാൽ ൮൮-ലെ ബില്ലിൽ നിന്നു വ്യത്യസ്ഥമായി നായത്തേന്മായ ഭൎത്താക്കന്മാരെക്കൂടിഅദ്ദേഹം ഈ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിരുന്നു. അതു കൂടാതെ സാരാംശത്തിൽ ൮൮-ലെ ബില്ലിനും, മി. തമ്പിയുടെ നൂതനബില്ലിനും തമ്മിൽ ഗണ്യമായ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല.

മി. സി. രാമൻതമ്പിയുടെ ബില്ലിനെപ്പറ്റി സമുദായത്തിനുളള സുനിശ്ചിതമായ അഭിപ്രായത്തെ അസന്നിഗ്ദ്ധമായി രേഖപ്പെടുത്തുന്നതിനു സാവൎത്രികമായ പ്രാതിനിധ്യമുളള ഒരു നായർമഹാസമ്മേളനം വിളിച്ചുക്കൂട്ടേണ്ടത് അത്യന്താപേക്ഷിതമായിത്തീൎന്നു. ഇതിലേയ്ക്കു സമസ്തകേരള നായർസമുദായസമ്മേളനത്തിന്റെ ൯൬-ലെ വീർഷികം മരുതുംക്കുഴി നായർ സമാജത്തിന്റെ ക്ഷണമനുസരിച്ചു പ്രസ്തുത സംഘടനയുടെആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുവച്ചു തുലാംമാസം ൨൪-൦, ൨൫-൦ തീയതികളിൽനടത്തുവാൻ ചങ്ങനാശേരിയും സഹപ്രവൎത്തകന്മാരും കൂടിയാലോചന നടത്തി തീരുമാനിച്ചു.

നായർസമുദായത്തിലെ വിഭിന്നതകളും കക്ഷിമത്സരങ്ങളും പരിഹരിച്ചു, കേരളീയനായർസമാജവും, സമസ്തകേരളീയനായർ സമുദായസമ്മേളനവും പരസ്പരം രഞ്ജിപ്പിക്കുവാനുളള ശ്രമങ്ങൾ പരേതനായ ചിറ്റേടത്തു ശങ്കുപിളള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി അയിരൂർസമ്മേളനത്തിൽവച്ചു നടന്നതും, അതിനുശേഷം ഇരുകക്ഷികളിലേയും നേതാക്കന്മാർ സന്നിഹിതരായിരുന്ന ഒരു കാൎയ്യലോചനായോഗത്തിൽ വച്ച് ദിവാൻബഹദൂർ എ. ഗോവിന്തപിളള അദ്ധക്ഷനായും, പി. കെ. കേശവപിളള, കെ. ആർ. പന്മനാഭപിളള എന്നിവർ സെക്രട്ടറിമാരായും ഒരു സംയുക്തനിർവാഹകക്കമ്മിറ്റി രൂപവല്ക്കരിച്ചതും, ഇതിനുമുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ കേരളീയനായർസമാജത്തിന്റെയും സമസ്തകേരളനായർ സമുദായസമ്മേളനത്തിന്റെയും ഘടനകൾക്കു തമ്മിൽ വലിയ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/164&oldid=216641" എന്ന താളിൽനിന്ന് ശേഖരിച്ചത്