നിന്നുക്കൊണ്ടു പ്രയോഗിക്കുവാൻ തുടങ്ങി. ചങ്ങനാശേരിയെപ്പോലെ പ്രശസ്തനും പ്രബലനുമായ ഒരു സമുദായചിന്തകന്റെ നേതൃത്വം ഉല്പതിഷ്ണങ്ങൾ ആമൂല്യമായ ഒരു നേട്ടമായി പരിഗണിച്ചു. അതിനുശേഷം ആളോഹരിയും മക്കത്തായവുമനുവദിച്ചുകിട്ടണമെന്നുളള വാദം അപ്രതിരോധ്യമായിത്തീൎന്നു.
ഈ ഘട്ടത്തിലായിരിന്നു ൯൫-ലെ പരിഷ്കരിച്ച നിയമസഭയിൽ മി. സി. രാമൻതമ്പി ഒരു നായർബിൽ അവതരിപ്പിച്ചത്. മി. സി. രാമൻതമ്പിയുടെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന ഭാഗവ്യവസ്ഥകൾ ഉല്പതിഷ്ണക്കളായ സമുദായക്തന്മാരെ അല്പംപോലും തൃപ്തിപ്പെടുത്തുന്നവയായിരുന്നില്ല. പത്രങ്ങളിലും പ്രസംഗമണ്ഡപങ്ങളിലും മി. രാമൻതമ്പിയുടെ ബില്ലിനെപ്പറ്റിയുളള ഖണ്ഡന വിമൎശനങ്ങൾ മുഴങ്ങി. പൊതുജനഹിതത്തെ ആദരിക്കുവാനെന്നവണ്ണം അദ്ദേഹം പ്രസ്തുതബിൽ പിൻവലിച്ചു പുതുക്കിവീണ്ടും നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ പരിഷ്ക്കരിച്ച ബില്ലിലും ആളോഹരിതത്വങ്ങൾ അംഗീകരിച്ചിരുന്നതില്ലാത്തതിനാൽ ആദ്യത്തെ ബില്ലിനുലഭിച്ച സ്വീകരണംതന്നെയാണ് പുതിക്കിയ ബില്ലിനും പൊതുജനങ്ങൾനൽകിയത്. യാഥാസ്ഥിതികരായ നായർനിയമസഭാംഗങ്ങളുടെ എതൃപ്പുമൂലം ൮൮-ൽ വിട്ടുകളയേണ്ടിവന്ന ഭാഗ്യവ്യവസ്ഥളെ ഏതാനും ചില ഭേതഗതികളോടുംക്കൂടി മാത്രം അംഗീകരിക്കയാണു മി. തമ്പി ചെയ്തിരുന്നത്. ആളോഹരിഭാഗം അന്തിമലക്ഷ്യമായി മി. രാമൻതമ്പിയും സ്വീകരിച്ചിരുന്നു എങ്കിലും താല്ക്കാലികമായ താവഴിഭാഗതത്വങ്ങളാണ് അദ്ദഹംബില്ലിൽ ഉളപ്പെടുത്തിയിരുന്നത്. ഭാൎയ്യക്കും പ്രായപൂൎത്തി വന്നിട്ടില്ലാത്ത ആൺകുട്ടികൾക്കും, അവിവാഹിതകളായ പെൺകുട്ടികൾക്കും, ചിലവിനു നൽകുവാനുളള കടമ ഭൎത്താവിനും, പിതാവിനും ഉണ്ടെന്ന് ആ ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ൧൮ വയസ്സു തികഞ്ഞ ആൺകുട്ടികളെ അവർ വിദ്യാഭ്യാസം തുടൎന്നുകൊണ്ടിരിക്കുന്നവരോ, മറ്റുജീവനമാൎഗ്ഗങ്ങളില്ലാത്തവരോ ആയിരുന്നാൽക്കൂടി—മി. തമ്പിയുടെ ബിൽ ത്രിശങ്കസ്വൎഗത്തിൽ വിട്ടേയ്ക്കുകയാണു ചെയ്തതു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.