താൾ:Changanasseri 1932.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
152


ഭിന്നതകളുണ്ടായിരുന്നതിനാൽ അവ രണ്ടിനേയും ഒന്നിച്ചു ചേൎത്തോ, അല്ലെങ്കിൽ ഒന്നിനെ ഉപേക്ഷിച്ച് മററൊന്നിനെ സ്വീകരിച്ചോ, ഏതുവിധത്തിലാണു ഭാവിയിൽ വാൎഷികസമ്മേളനങ്ങൾ നടത്തേണ്ടതെന്നുളള പ്രശ്നം ഉത്ഭവിച്ചു. ഈ ദുൎഘട പ്രശ്നത്തിനു പരിഹാരമാൎഗ്ഗം നിർദ്ദേശിക്കുവാൻ ൯൪ മേടത്തിൽ കൊല്ലത്തുവെച്ച് ഒരു വാൎഷികസമ്മേളനം ക്രടണമെന്നു നിശ്ചയിച്ചിരുന്നു എങ്കിലും അതു നടന്നില്ല. അങ്ങിനെ മുടങ്ങിയ സമ്മേളനം തിരുവനന്തപുരത്തെങ്കിലുംവച്ചു നടത്തേണ്ടതാണെന്നു ചങ്ങനാശേരി, കേരളീയനായർസമാജത്തിന്റെ നിൎവാഹകക്കമ്മിററിക്കെഴുതിയയച്ചു. ൯൫ ചിങ്ങം ൧൮-ാം തീയതിക്കകം തെക്കൻതിരുവിതാംകൂറിലേതെങ്കിലും സ്ഥലത്തു വച്ചു സമ്മേളനം നടത്തുവാൻ സാധിച്ചില്ലെങ്കിൽ കന്നി, ൧൮-ാം൹ അതു തിരുവനന്തപുരത്തു കൂടുവാൻ വേണ്ട നടപടികൾ നടത്തേണ്ടതാണെന്നു കേരളീയനായർസമാജത്തിന്റെ നിൎവാഹകക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി അവർ ചങ്ങനാശേരിക്കു മറുപടി കൊടുത്തു. എന്നാൽ ഈ മറുപടിയിലെ ഉളളടക്കമനുസരിച്ചു തെക്കൻതിരുവിതാംകൂറിൽവച്ചോ, തിരുവനന്തപുരത്തുവച്ചോ, സമാജഭാരവാഹികൾ സമ്മേളനം നടത്തിയില്ല. ചങ്ങനാശേരി, കേരളീയനായർസമാജപ്രവർത്തകൻമാൎക്ക്, സമ്മേളനം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടു് ഒന്നിലധികം കത്തുകൾ വീണ്ടും തുടർച്ചയായി അയച്ചുകൊണ്ടിരുന്നു എങ്കിലും, അവയ്ക്കൊന്നും തന്നെ അവർ മറുപടി അയക്കുകയുണ്ടായില്ല. വീണ്ടും ൧൨—൬—ൻദ്ര-ൽ സമ്മേളനം വിളിച്ചുകൂട്ടണ്ടതിന്റ ആവശ്യകതയെ വ്യകതമാക്കിക്കൊണ്ടും, അങ്ങിനെ വിളിച്ചുകൂട്ടിയില്ലെങ്കിൽ സ്വതന്ത്രമായി മറ്റൊരു സമ്മേളനം നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ താൻ നിൎബദ്ധനായിത്തീരുമെന്നു മുന്നറിവു നൽകികൊണ്ടും, ചങ്ങനാശ്ശേരി, കേരളീയനായർസമാജം സെക്രട്ടറിക്കു മറ്റൊരു കത്തയച്ചു. എന്നാൽ എട്ടുമാസം കാത്തിരുന്നിട്ടും ആ കത്തിനും ഒരു മറുപടിയും ലഭിച്ചതില്ല.

മരുതുംകുഴി നായർസമ്മേളനത്തിന്റെ ആഭിമുഖ്യത്തിൽ സമസ്തകേരളനായർസമുദായസമ്മേളനം തിരുവനത്തപുരത്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/165&oldid=216648" എന്ന താളിൽനിന്ന് ശേഖരിച്ചത്