താൾ:Changanasseri 1932.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
149


ത്തും നിന്നുകൊണ്ട് ഓരോ കക്ഷിയുടേയും വാദങ്ങൾക്കു സമുദായമദ്ധ്യത്തിൽ കൂടുതൽ പ്രാബല്യമുണ്ടന്നു കാണിക്കുവാൻ ഭഗീരഥപ്രയത്നങ്ങൾ ചെയ്തുകൊണ്ടിരുന്നു. നാട്ടിന്റെ നാനാഭാഗങ്ങളിലും ഇരുപക്ഷത്തുനിന്നും വൻപിച്ച സമ്മേളനങ്ങളും, ആലോചനകളും, വാദപ്രതിവാദങ്ങളും മുടങ്ങാതെ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ഗവൎമ്മെന്റുപക്ഷത്തുനിന്നും, യാഥാസ്ഥിതികരുടെ ഇടയിൽനിന്നും ഭാഗവ്യവസ്ഥകൾക്കു വിരുദ്ധമായ എതൃപ്പുകൾ വൎദ്ധിച്ചുതുടങ്ങിയതോടുകൂടി താവഴിഭാഗത്തിനു വേണ്ടി വാദിച്ചിരുന്നവരുടെ ശക്തി ക്ഷയിച്ചുതുടങ്ങുകയും, ആളോഹരിക്കും, മക്കത്തായത്തിനും പ്രാബല്യം വൎദ്ധിക്കുകയും ചെയ്തു.

സീ.കൃഷ്ണപിള്ളയുടെ ചരമത്തിനുശേഷം നായർസമുദായത്തിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ നേതൃത്വം സമുദായപരിഷ്ക്കരണശ്രമങ്ങളിൽ അദ്ദേഹത്തിന്റെ വലതുകയ്യായിനിന്നു പ്രവൎത്തിച്ചിരുന്ന ചങ്ങനാശേരി പരമേശ്വരൻ പിള്ളയിൽത്തന്നെയാണു വന്നു ലയിച്ചത്. സമുദായപരിഷ്ക്കരണസംബന്ധമായി നടന്നുകൊണ്ടിരുന്ന ആവേശജനകങ്ങളായ പ്രചരണകൾക്കും, പ്രചണ്ഡമായ വാദകോലാഹലങ്ങൾക്കും മദ്ധ്യേ എന്തൊരു നേതൃത്വമാണു സ്വജനങ്ങളുടെ ഭാവിശ്രേയസ്സിനെ കാംക്ഷിക്കുന്ന താൻ, സമുദായത്തിനു നൽകേണ്ടതെന്നുള്ളതിനെപ്പറ്റി പ്രശാന്തമായും അക്ഷോഭ്യമായും അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. ചങ്ങനാശേരിയുടെ ബാല്യം മുതലക്കുള്ള സാഹചൎയ്യങ്ങളും, അനുഭവങ്ങളും, സുദീൎഘമായ ലോകപരിജ്ഞാനവും, അവഗാഢമായ ചിന്തയും, പക്വമായ അഭിപ്രായങ്ങളും, രാഷ്ട്രീയകാൎയ്യങ്ങളിലെന്നപോലെതന്നെ സമുദായപരിഷ്ക്കരണവിഷയത്തിലും അദ്ദേഹത്തെ ഒരല്പതിഷ്ണുവാക്കിത്തീൎത്തിരുന്നു. ആളോഹരിഭാഗവും, മക്കത്തായദായ ക്രമവുമല്ലാതെ മറ്റൊരു മദ്ധ്യമാൎഗ്ഗങ്ങളെക്കൊണ്ടും നായർസമുദായത്തെ ആശാസ്യമാംവണ്ണം പുരോഗമിപ്പിക്കുവാൻ സാധ്യമല്ലെന്നു് അദ്ദേഹത്തിനുതോന്നി. ഉൽക്കണ്ഠാകുലമായിരുന്ന ആലോചനകളുടെ ഫലമായി ഒരു സുനിശ്ചിതമായ തീരുമാനത്തിലെത്തിച്ചേൎന്നതോടുകൂടി അദ്ദേഹം തന്റെ സൎവസ്വാധീനശക്തികളും ഉല്പതിഷ്ണുക്കളായ സമുദായപരിഷ്ക്കർത്താക്കളുടെ പക്ഷത്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/162&oldid=216624" എന്ന താളിൽനിന്ന് ശേഖരിച്ചത്