താൾ:Changanasseri 1932.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
148


നിൽ ഭാഗവ്യവസ്ഥകൾ അടങ്ങിയിരുന്നു എന്നും, എന്നാൽ നായർപ്രതിനിധികൾ പ്രസ്തുത വ്യവസ്ഥകളെ എതൃത്തതുമൂലം അവ പിൻവലിക്കുവാൻ ഗവൎമ്മെന്റു നിൎബദ്ധമായി എന്നും ഉള്ള കാരണങ്ങളെ അടിസ്ഥാനമാക്കി ഗവൎമ്മെന്റുതന്നെയും മി.വേലുപ്പിള്ളയുടെ ബില്ലിനെ എതൃക്കുകയാണ് ചെയ്തത്.

ഗവർമ്മെന്റിന്റെ യുക്തിരഹിതമായ എതൃപ്പു ജനപക്ഷത്തുനിന്നുള്ള പ്രക്ഷോഭണത്തിനു മൂൎച്ച കൂട്ടി. താവഴിഭാഗത്തിനുവേണ്ടി വാദിച്ചുകൊണ്ടിരുന്ന സമുദായപരിഷ്ക്കൎത്താക്കളിൽ ഭൂരിഭാഗവും ആളോഹരിഭാഗത്തിൽ കുറഞ്ഞ യാതൊന്നുകൊണ്ടും തൃപ്തിപ്പെടുകയില്ലെന്നുള്ള ഒരു നില വന്നുകൂടി. നായർതറവാടുകളിൽ ഭാഗം അനുവദിച്ചുകിട്ടണമെന്നുള്ളതിനെപ്പറ്റി സമുദായമദ്ധ്യേ യാതൊരഭിപ്രായാന്തരങ്ങളുമു​ണ്ടായിരുന്നില്ല. എന്നാൽ താവഴിഭാഗമോ, ആളോഹരിഭാഗമോ ഏതാണു നായർസമുദായം സ്വീകരിക്കേണ്ടതെന്നുള്ളതായിരുന്നു അഭിപ്രായവ്യത്യാസങ്ങൾക്കിടനൾകിയ മുഖ്യമായ പ്രശ്നം. താവഴിഭാഗത്തിനു വേണ്ടി വാദിച്ചിരുന്ന ജനങ്ങൾപോലും ആളോഹരിഭാഗമായിരുന്നു അവരുടെ പരമലക്ഷ്യമായിക്കരുതിയിരുന്നത്. ആളോഹരിഭാഗത്തിന്റെ ആദ്യപടിയായി താവഴിഭാഗം നായർസമുദായം സ്വീകരിക്കണമെന്നായിരുന്നു അവർ കൊണ്ടുവന്ന വാദം. എന്നാൽ ആളോഹരിഭാഗംകൊണ്ടല്ലാതെ നായർസമുദായത്തിനഭിമുഖീകരിക്കേണ്ടിയിരുന്നയാതൊരു വിഷമപ്രശ്നങ്ങൾക്കും പരിഹാരം നേടുവാൻ സാദ്ധ്യമല്ലെന്നവർ ശഠിച്ചു. പരേതനായ മുരണിയിൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ സംഘടിച്ചിരുന്ന ‘നായർ സോഷ്യൽസർവ്വീസ്’ എന്ന സ്ഥാപനം ഒരു പടികൂടി മുന്നോട്ടു കടന്നു ആളോഹരിയോടുകൂടിത്തന്നെ മക്കത്തായവും നായർസമുദായം അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ആളോഹരിക്കാൎക്കു ഗോവിന്ദപ്പിള്ളയുടെ മക്കത്തായവാദം സ്വീകരിക്കുവാൻ വിഷമമുണ്ടായിരുന്നില്ല. ഇങ്ങിനെ ആളോഹരിയും മക്കത്തായവും സമീപലക്ഷ്യങ്ങളായിക്കരുതുന്ന ഉല്പതിഷ്ണുക്കൾ ഒരുവശത്തും, താവഴിഭാഗമാൎഗ്ഗം ആളോഹരിയിലേയ്ക്കു മന്ദഗതിയിൽ പുരോഗമിക്കണമെന്നു വാദിക്കുന്ന യാഥാസ്ഥിതികന്മാർ മറ്റൊരുവശ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/161&oldid=216616" എന്ന താളിൽനിന്ന് ശേഖരിച്ചത്