-68-
76.ഭയവിവശഹൃദയൻ=പേടികൊണ്ടു ചഞ്ചലമായ മനസ്സോ ടു കൂടിയവൻ. 77.രുചിരതരകുസുമപുരം=മനോഹരമായ കുസുമപുരം.ഏഷഃ ഞാൻ=ഈ ഞാൻ (ഏഷ=ഏതച്ഛബ്ദം.പു.പ്ര.ഏ.വ) 78.വിഷമവിഷകലുഷതരയായ=കടുപ്പമുള്ളവിഷം കൊണ്ട് അ പായകരമായ. 79.കഠിനതരഹൃദയൻ=അതിക്രൂരമായ മനസ്സോടു കൂടിയ വൻ.കശ്മലൻ=ദുഷ്ടൻ 80ഗിരിനൃപപതിവരനെ=പർവ്വതരാജനെ. നിശി = (ശ.സ്ത്രീ. സ.ഏ) രാത്രിയിൽ .കന്യാവിഷപ്രയോഗം=കന്യാ (സ്ത്രീ) രൂപമായ വിഷ പ്രയോഗം.ഇതിൽ നിന്നു വിഷകന്യകയെ നിർമ്മിച്ചത് താനാണെങ്കിലും രാക്ഷസനാണ് ഉണ്ടാക്കിച്ചതെന്നും,തന്നോടു മറ്റൊരു പ്രകാരത്തിൽ പറ ഞ്ഞു വിശ്വസിപ്പിച്ചിട്ടാണെന്നും വരുത്തിയിരിക്കുന്നു. ഇതുകൊണ്ടു രാക്ഷ സൻ വ്യാജം പറവാനും ക്രൂരകർമ്മങ്ങൾ ചെയ്‌വാനും മടിക്കുവനല്ലെന്നു് വരുത്തിയിരിക്കുന്നു. 81.ക്ഷപണഗിരം=ക്ഷപണകന്റെ വാക്കിനെ. 82.വ്യസനഭയഹൃദയമൊടു = വ്യസനവും ഭയവും ഉള്ള മനസ്സോ ടു കൂടി.പിതൃമരണത്തിൽ വ്യസനം.രാക്ഷസസഹവാസത്തിൽ ഭയം എന്നു വിവേകം. 83.ചണകസുതഹതകൻ=ദുഷ്ടനായ ചാണക്യൻ 84.പരമതരബന്ധു=അതിബന്ധു 87.തദനു =അപ്പോൾ.തത്ര=കുസുമപുരത്തിൽ. 88.അചലവരനൃപനെ=പർവ്വതരാജനെ.ഇവൻ ആയതു കൊ ന്നതു് എന്നു് =പർവതരാജനെ ഇവനാണ് (ഞാനാണ് എന്ന് അന്വാഖ്യാന രീതി) കൊന്നത് എന്നുള്ളതു നിമിത്തം.അതിരുഷ്ടൻ=വളരെ കോപിച്ച വൻ.വിരവിനൊടു നഗരമതിൽ നിന്നു തച്ചാട്ടിനാൻ =ഇതുകൊണ്ടു ചന്ദ്ര ഗുപ്തൻ,നന്ദവധത്തിൽ സഹായിച്ച പർവ്വതരാജനെ കൊന്നതു് സത്സ്വഭാ വിയായ ആര്യചാണക്യനു വളരെ വിരോധമായിരുന്നുവെന്നും,തന്റെ സ്വാമിവധത്തിനു സഹായിച്ചവനാണെന്നുള്ള ദ്വേഷംകൊണ്ടു് അതു ചെ യ്യിച്ചതു രാക്ഷസാമാത്യനാണെന്നും,വിഷകന്യകയെ നിർമ്മിച്ചതു താനാ ണെങ്കിലും തന്നോടു രാക്ഷസമാത്യൻ വ്യാജം പറഞ്ഞുണ്ടാക്കിച്ചതാണെന്നും സിദ്ധമായല്ലോ.അത്ര തന്നെയല്ലാ-കഴിഞ്ഞതിലും വലുതായ ഒരു കാര്യം ഇനി വരുവാൻ ഭാവിക്കുന്നു എന്നു പറയുന്നു. 90.അഹം=ഞാൻ. ഇവിടെ=മലയകേതുവിന്റെ അടുക്കൽ.
വിവശമൊടു=പാരവശ്യത്തോടുകൂടി,വന്നോരനന്തരം=വന്നതിനുശേഷം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.