-67-
54.നയ വിനയ....................ബലൻ=നീതിയും അറിവും വലുതാ യ ബലവും ഉള്ളവൻ. സുമുഖ!=ഭദ്ര 55.സർവദാ =(അവ്യ) എപ്പോഴും. 56.നന്ദനാം വീരനൃപനിലെ ഭക്തിവിശ്വാസത്താൽ=സ്വാമിഭ ക്തി നിമിത്തം. 57.നിഖില........................വിശദമതി=സകല നീതി തന്ത്രങ്ങളി ലും അറിവുള്ളവൻ. 58.സപദി =ഇപ്പോൾ (അവ്യ) 60.കപടസചിവരുടെ =കളവുള്ള മന്ത്രിമാരുടെ.മതം=അഭി പ്രായം.കിഞ്ചന=(അവ്യ)അല്പം 61.പ്രയോഗങ്ങൾ = പ്രവർത്തികൾ . 62.പാളി =പാഞ്ഞു് (വടക്കൻഭാഷ) 63.കുസൃതി=കള്ളപ്പോര് (യോജിച്ചിരിക്കുന്നവരെ ഭേദിപ്പിപ്പാനു ള്ള കൌശലം) 64.സാമ്പ്രതം = (അവ്യ) ഇപ്പോൾ. 65.ക്ഷിപ്രം=വേഗത്തിൽ. 66.പോരും=മതി 68.വിവിധ.....................സദന!=പലവിധ ഗുണങ്ങളുടെ ഇരി പ്പിടമായിട്ടുള്ളോവേ!. 69.പ്രണയം= സ്നേഹം. പെരുതു് =വളരെ (ഉണ്ടല്ലോ) 70"വിശ്വസിച്ചാൽ ചതിച്ചീടുകയില്ല ഞാൻ" എന്നു ഭാഗുരാ യണൻപറഞ്ഞതിന്റെ സാരം, എത്രഗൂഢമായ കാര്യവും എന്നോടു പറ യുവാൻ വിരോധമില്ലെന്നു മലയകേതുവിനെ വിശ്വസിപ്പിക്കുവാനാകുന്നു.ഭാ ഗുരായണനും ക്ഷപണകനും ചാണക്യന്റെ ചാരന്മാരാകകൊണ്ട് അവരു ടെ അവിടത്തെ നില അന്യോന്യം അറിയാവുന്നതുകൊണ്ട് ക്ഷപണക നെ വിശ്വസിപ്പിക്കാൻ വേണ്ടി ഭാഗുരായണൻ ഇങ്ങനെ പറഞ്ഞിട്ടാവശ്യ മില്ലല്ലോ. 71.നിർണ്ണയിക്കാം=തീർച്ചയാക്കാം. (അതു കൊണ്ടു പറഞ്ഞു കൂടാ എന്നല്ലാ. തനിക്കു പറവാനുള്ള സംഗതി അത്രത്തോളം ഗോപ്യമാണെന്നാ ണ് ക്ഷപണകൻ നടിക്കുന്നത്.) 72.അതിനു് =പറയുന്നതിനു് .വിഷമത=വൈഷമ്യം എന്നു മേ =ഒരിക്കലും 73.അന്തരം = (അവ്യ) ഉള്ളിൽ 74.ഭീതി =ഭയം 75.ഭയം അതിന് കിമപി നഹി =അതിന് ഭയം ഒട്ടും വേണ്ടാ.
(ഈ അനുവാദം സമ്പാദിപ്പാൻ വേണ്ടിയാണ് ഭയം നടിച്ചത് ).
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.