താൾ:Chanakyasoothram Kilippattu 1925.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-69-

91.ഒരു പൊഴുതും=ഒരിക്കലും . 92.രണധരണി=യുദ്ധഭൂമി,ആഭിചാരം=മാരണകർമ്മം. 93.കൊല്ലുവാൻ പറഞ്ഞു് =കൊല്ലുവാൻ (ആകുന്നു എന്നു) പറ ഞ്ഞു് വേണം ആഭിചാരം ചെയ്‌വാൻ. വിപരീതമായി=ചന്രഗുപ്തന്റെ ശ ത്രുവായ മലയകേതുവിനെ കൊല്ലുവാനായിട്ടു്. 94.കുസൃതി=കള്ളപ്പോരു്. കുമതി=ദുർബുദ്ധി. കുത്സിതം = നി ന്ദിതം.(വിശ്വസിച്ചവരെ ചതിക്കുക എന്ന നിന്ദ്യകർമ്മം ചെയ്‌വാൻ) . 95.തവ സചിവ! വചനം ഇതു് (ഹേ സചിവ! തവ വച നം ഇതു്) =ഹേ മന്ത്രി !അങ്ങയുടെ ഈ വാക്കു് എന്നു വാക്യയോജന .(ഹേ മന്ത്രി ഓരോരിക്കൽ അങ്ങു പറയുന്ന വാക്കുകളൊക്കെ കേൾപ്പാനുള്ള തര ത്തിൽ ഉണ്ടായ ആളല്ല ഞാൻ .ഒരിക്കൽ ഞാൻ അങ്ങു പറഞ്ഞ പ്രകാരം ഒ രു വിഷകന്യകയെ ഉണ്ടാക്കി .അതുകൊണ്ട് പർവ്വതരാജനെക്കൊന്നു. അതു നിമിത്തം ആർക്കും എന്നെക്കുറിച്ചു വിശ്വാസമില്ലാതായി.ഇനി ഇതു ചെയ്താൽ എനിക്ക് ജീവിച്ചിരിപ്പാൻ തരമാകയില്ല. അതു കൊണ്ട് ഞാനിതു ചെയ്യുകയില്ല, എന്നു ഞാൻ പറഞ്ഞു എന്നു താൽപര്യം.) 96.സപദി=(അവ്യ) ഉടനെ. മാനിച്ചു് = ഗർവു നടിച്ചു്.(ഞാ നെന്തു പറഞ്ഞാലുംനീ ചെയ്യേണ്ടവനല്ലേ എന്നു് അഭിമാനം നടിച്ചു്. 98.അതിനു് = ഞാൻ പറഞ്ഞ പ്രകാരം ചെയ്യുന്നതിനു്.അതിവി ഷമം= വളരെ പ്രയാസം.ആശു =വേഗത്തിൽ.അതിനു് = അതു നിമിത്തം. 99.ദിശി ദിശി =(ശ.സ്ത്രീ.സ.ഏ) ഓരോ ദിക്കിൽ (വല്ലേടത്തും) കൃപാനിധേ != ദയാലുവായുള്ളോവേ ! 100.സചിവവരൻ =മന്ത്രിശ്രേഷ്ഠൻ (ഭാഗുരായണൻ).അതികു തുകമൊടു് = അധികം സന്തോഷത്തോടെ. തങ്ങൾ ഇതുവരെ തെറ്റിദ്ധരി ച്ചിരുന്നു.ഇപ്പോൽ വാസ്തവം മനസ്സിലായി എന്നുള്ള സന്തോഷം.അതുത ന്നെ താഴേ പറയുന്നു. അർദ്ധരാജ്യത്തെ =നന്ദവധത്തിനു സഹായിച്ചാൽ പ കുതിരാജ്യം തരാമെന്നു പർവ്വതരാജാവിനോടു കരാർ ചെയ്തപ്രകാരം കൊടു പ്പാൻ മടിച്ചിട്ടു് . 101.ചണകസുതഹതകൻ = ദുഷ്ടനായ ചാണക്യൻ. 102.ക്ഷുദ്രങ്ങൾ =ആഭിചാരാദി നീചകർമ്മങ്ങൾ. 103.വിശ്വൈകവിദ്വാൻ =ലോകത്തിലുള്ള വിദ്വാന്മാരിൽ ഒ ന്നാമത്തവൻ. ചണകവിപ്രാത്മജൻ = ചണകൻ എന്ന ബ്രാഹ്മണന്റെ പു ത്രൻ.ഇതുകൊണ്ടു വംശവിശുദ്ധിയും പാണ്ഡിത്യവുമുള്ള ചാണക്യൻ നീതി ശാസ്ത്രപ്രകാരം പ്രവർത്തിച്ചു വിജയം നേടുന്നതല്ലാതെ ആഭിചാരാദി ദുഷ്കർമ്മ

ങ്ങളും,പ്രതിജ്ഞാലംഘനം,വിശ്വസ്തവധം മുതലായ നീചാചാരവും ഒരി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/262&oldid=157377" എന്ന താളിൽനിന്ന് ശേഖരിച്ചത്