താൾ:Chakravaka Sandesam.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇന്റിപ്പൂംപൊയ്കയിലിതമെഴ—

ക്കൊണ്ടുവന്നാക്കിനോരാ—

രെന്റല്ലസ്മൽ‌സുചരിതപരീ—

പാകലക്ഷ്മീവിലാസം.        6


അന്തിക്കാലത്തഭിനവവധൂ—

വിപ്രയോഗേന നീ വ—

ന്റന്തസ്താപം കഥമപി പൊറു—

ത്തങ്ങിരിക്കിൻ‌റ പോലെ

ചെന്താരമ്പൻപരമധനമെൻ

കാന്ത വേറായ് നിതാന്തം

സന്താപം പൂണ്ടഹഹ! വിഷമം

ഞാനിയങ്ങിന്റവാറു്.        7


വേരിച്ചൊല്ലാർമണി ചെറുകര—[1]

ച്ചേരുമെന്നോമൽ താനും

വേറിട്ടെന്നെക്കരുതി നിതരാം

മാഴ്കുമിന്റെൻ‌റു മന്യേ

നേരേ പൊയ്കയ്ക്കെതിർകരെ നില—

ക്കിൻ‌റ നിന്നോടകന്റാൽ

വേറല്ലല്ലീ പരിചു പതഗാ—

ധീശ! നിൻ വല്ലഭായാഃ?        8


എന്നെക്കാണാഞ്ഞഴിനില പെറും,

ജീവിതാശാം വെറുക്കും,

മുന്നേ നിന്നാലതികരുണയാ

സാ സമാശ്വാസനീയാ

മുന്നം മന്നം കൊടിയ വിരഹോ—

ന്മാദവേഗേന വാടും

തന്വംഗീണാം നിനവതിർകട—

ന്നൊട്ടു ചൊല്ലൂ മനോഭൂഃ.        9  1. ‘ചെറുകരി’ എന്നാണു ഗ്രന്ഥത്തിൽ.
"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/9&oldid=157354" എന്ന താളിൽനിന്ന് ശേഖരിച്ചത്