Jump to content

താൾ:Chakravaka Sandesam.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാതുര്യത്തിൻ വിളകഴനിയാം

മങ്കമാർ മിക്ക യൂനാം

ചേതോരംഗേ തെളിവൊടു കളി—

ക്കിൻ‌റ ചേതിങ്കനാടു്

യാതവ്യം തേ മുഹുപരുചിതൈഃ

പുണ്യപൂരൈർന്നരാണാം

മേതിന്മേൽ വന്നിതമെഴ വിള—

ങ്ങിൻ‌റ നാകോപമേയം.       10


കന്നക്കണ്ണാൾമുടിമണിയെ നീ

ചെൻ‌റുകണ്ടാശ്വസിപ്പി—

ച്ചെന്നെത്തൊട്ടത്തിരുമനസി വ—

ൻ‌റാഴുകാൽ തീരുമാറു്

ഉന്നിദ്രം മൽക്കുശലമറിയി—

പ്പിച്ചു തേടുൻ‌റ പുണ്യം—

തന്നെക്കൊണ്ടേ ഭവതു ഭവതോ

മിക്ക പാഥേയമെങ്ങും.       11


ഇന്റിപ്പോഴെ പെരികെയുഴറി—

പ്പോകിൽ നിന്നാണെ നാളെ—

ച്ചെന്റെത്താം തേ, മമ പുനരെടോ!

നാലു നാൾകൊണ്ടു ചെല്ലാം;

എന്റാലേറ്റം വിരവിനൊടു നീ

പോക ഭൂലോകലക്ഷ്മീം

കുന്റൊത്തീടും കുചഭരനതാം

മൽ‌പ്രിയാം ദ്രഷ്ടുകാമഃ        12


കൊത്തിക്കൊത്തിക്കമലകലികാ—

കേസരാൻ വാസരാദൗ

പ്രത്യാവൃത്തപ്രിയസഹചരീ—

ജഗ്ദ്ധശേഷാൻ നിഷേവ്യ
"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/10&oldid=157320" എന്ന താളിൽനിന്ന് ശേഖരിച്ചത്