താൾ:Chakravaka Sandesam.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിൻ വിശ്ലേഷവ്യസനമിവിടെ

ത്തോന്റകൊണ്ടൊട്ടിയമ്പി—

കിം വാ മായാവിലസിതമിദം

കിം കനാവോ ന ജാനേ.        3


വായ്ക്കും നിൻ വാരണിമുലയിൽ നി—

ന്റങ്ങൊരാരാമവീഥ്യാ—

മാക്കപ്പേട്ടേനകരുണധിയാ

കേനചിൽ ഖേചരേണ

വേർപ്പെട്ടപ്പോഴവിടെ വിചരൻ

ക്വാപി വാപീതടേ ക—

ണ്ടാൾപ്പുക്കിത്ഥം കനിവിനൊടു ഞാൻ

ചൊല്ലിനേൻ ചക്രവാകം.        4


അപ്പാവെന്തേ[1] വിചരതി ഭവാ—

നിപ്പുറം പോരു താണാ—

ദുല്ഫൂല്ലാംഭോരുഹമളിരവൈ—

സ്ത്വാം[2] വിളിക്കിൻ‌റവാറു്

അത്യാപത്താമളവിലുരുകും

ബാന്ധവപ്രാപ്തി തന്നോ—

ടൊത്തോരർത്ഥാന്തരമയി സഖേ!

മറ്റു ചൊല്ലാവതില്ല.        5


ചന്ദ്രാവിദ്ധംതിരുമുകടിലേ

വച്ചുകൊണ്ടോമലിക്കും

മന്ദാകിന്യാഃ കനകനളിനീ—

മന്ദിരാവിർഭവന്തം

  1. അപ്പാ എന്തേ,
  2. അളിരവേകം എന്നു ഗ്ര.പാ.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/8&oldid=157353" എന്ന താളിൽനിന്ന് ശേഖരിച്ചത്