ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചക്രവാകസന്ദേശം
പൊൽപ്പൂമാതിൻ മിഴിനിഴൽ പൊഴി—
- ഞ്ഞോരു ചേതിങ്കനാട്ടിൽ[1]
ചൊല്പെറ്റീടും നിജനിലയനേ
- കോƒപി കാമീ വസന്തേ
അപ്പോർകൊങ്കത്തടമഴകെഴും
- മാർവ്വിടത്തോടമുഴ്ത്തീ—
ത്തല്പേ താനും പ്രിയതമയുമായ്—
- ച്ചേർന്നിരിന്നാൻ കദാചിൽ. 1
അപ്പോൾ മൂർച്ഛാം തടവി നെടുവീ—
- ർപ്പിട്ടുനേത്രോൽപലാന്താദ്
മുക്താൻ മുക്താമുറിനിറമെഴും[2]
- ബാഷ്പവിന്ദൂൻ ദധാനഃ
സ്വപ്രേയസ്യാ തഴുകി മുറയി—
- ട്ടെന്തിതെന്റേഷ പൃഷ്ടോ
ലബ്ധ്വാ സംജ്ഞാം ലളിതവദനാം
- താമിവണ്ണം ജഗാദ. 2
എന്നച്ചാ! വന്നഴലിനിയുമുൾ—
- ക്കാമ്പിലുജ്ജൃംഭതേ മേ
ഭിന്നച്ഛായം വപുരപി മയ—
- ങ്ങിപ്പനിക്കിൻറുതിന്നും