താൾ:Chakravaka Sandesam.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരാൽക്കാണാമവിടെ വഴിമേൽ-

മാഹിഷേ മൂർദ്ധനി തി(ർ)ക്കാ-

ലാരച്ചേരും നിഖിലഭുവനാ-

തങ്കസിദ്ധൗഷധം തേ.       92


പ്രാലേയാദ്രൗ കുളുർമ തടവും-

കല്പകക്കാവിൽ മേവി-

ത്താലിക്കീഴ്നിന്റിളകുമിളമ-

ങ്കൊങ്കമേൽക്കൂന്തൽ ചിന്ത

നീലക്കണ്ണിൻമിഴില പൊഴിയി-

ച്ചോരു പൊന്നൂയലാടും

ബാലപ്പെണ്ണേ! തവ മദകളം-

പാട്ടു പാലിക്ക നമ്മെ.       93


ഇത്ഥം പ്രാർത്ഥിച്ചിളമതിമണി-

ഞ്ഞമ്മുതൽക്കന്നി തന്നെ

സ്തുത്വാ തൂർണ്ണം തദനു പുകണ-

ക്കാവു നോക്കി പ്രയാഹി

യത്ര സ്വൈരം വസതി വസുധാ-

വാസിനാത്തൽ തീർപ്പാൻ

തൃക്കണ്ണൂടേ തടവിന കൃപാ-

മുദ്രയാ ഭദ്രകാളീ.       94


കാണിന്റാ നീ മഹിതമലനാ-

ടാം മണിച്ചെപ്പിലൺപും

പൂണാരം, താർവനിതവരി-

വണ്ടിന്നു ഫുല്ലാരവിന്ദം

ക്ഷോണീപാലാവലി തിറയിടും-

തെന്തളിതമ്പുരാൻ താൻ

നീണാൾ വാഴും പുരവരമിട-

പ്പെള്ളിമുല്പാടുപിന്നെ.       95


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/34&oldid=157346" എന്ന താളിൽനിന്ന് ശേഖരിച്ചത്