താൾ:Chakravaka Sandesam.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഅപ്പൊൾക്കാണാമെരുമ കരയും-

പാന്ഥരെക്കൊണ്ടു മണ്ടി-

ച്ചിപ്പോൾത്തല്ലിത്തല ചിതറിനൊ-

ണ്ടെന്റു പേയും പറഞ്ഞു്

അപ്പാളത്താറുടനുടനുറ-

പ്പിച്ചു നട്ടുച്ചനേര-

ത്തപ്പാ പട്ടപ്പടരിലടികാൽ-

ക്കീഴു്കിടന്നോടുമാറു്.       89


പേരാ പേറാ മതനനൊടിട-

ഞ്ഞന്തരാ തോറ്റു താനേ

നെരേ പാതിത്തിരുവുടൽ കൊടു-

ത്തദ്രിരാജാത്മജായാഃ

കൂറില്ലായ്‌വാൻ മറുപകുതിയിൽ‌-

പ്പിന്നെ മുപ്പത്തുമൂൻ‌റാം

കൂറിട്ടൺപും ത്രിപുരഹരനെ-

ത്തത്ര നീ കണ്ടു പോക.       90


ഉച്ചക്കാലത്തിളകിവരുമ-

ക്കാറ്റലച്ചാറ്റുവാമേ-

ലുച്ചൈരോലത്തല കലുപിലു-

ക്കിൻ‌റ തെങ്ങിൻ‌തഴപ്പും

പച്ചപ്പെട്ടന്നടുതല വഴി-

പ്പെട്ടുലാവും പറമ്പും

പശ്യൻ വേഗാൽ‌പ്പുഴ മറുകട-

ന്നധ്വശേഷം ഭജേഥാഃ       91


ചേരാനല്ലൂർവഴി കുരുതിത-

ക്കാൽനടപ്പോമവർക്കും

ചേരും വണ്ണം നഭസി പതതാം-

ത്വാദൃശാം കാ കഥൈവ?
"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/33&oldid=157345" എന്ന താളിൽനിന്ന് ശേഖരിച്ചത്