ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നത്വാ ഭക്ത്യാ കുഹചന മലർ-
- പ്പൊയ്കയിൽ പോയിരുന്നി-
ട്ടധ്വക്ലേശം കിമപി തളര-
- ക്കണ്ടു നീ വാഴ്ത്ത വേണ്ടും 85
പ്രാലേയാംശുപ്രഗളിതസുധാ-
- ശീതളം മൌലിദേശേ
ഫാലേ ചാലക്കൊടിയ ദഹന-
- ജ്വാലയാ താപ്യമാനം
ആലം വിങ്ങും ഗളമഗസുതാ-
- ലിംഗനാബദ്ധസൌഖ്യം
കാലാരേ! നിൻ വപുരുടനുടൻ-
- തോഷണം ഭീഷണം മേ. 86
ഈവണ്ണം നീ തെളിവൊടു കരാൽ-
- ക്കണ്ണരേക്കണ്ടു വാഴ്ത്തി-
ച്ചെമ്മേ പോവാൻ തുനിക മുരക( ം)
- തത്ര പോവോരു നേരം
പൈയ്യെത്തീർപ്പാനരുളുമളിനാം
- വായിലെപ്പൂമലർത്തേൻ
പെയ്യക്കാണാം പെരുവഴിയടു
- ത്തുള്ള പൂങ്കാവുതോറും 87
കൂവീടപ്പാലരിക വഴിയേ-
- ചെന്റു നീ കുമ്പിടമ്പിൽ
പൂവിട്ടച്ചൈരമരകൾ തൊഴും-
- വള്ളുളിത്തമ്പുരാനെ
സേവാസേവൈരഴകിയ കൃപാ-
- വല്ലിയെത്തസ്യ പൂപ്പി-
ച്ചാവിർമ്മോദം വിരവിലുളനാ-
- ട്ടിന്നു ചെല്ലങ്ങു പിന്നെ. 88