ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാരിത്തക്കത്തൊടു നടവര-
- മ്പിട്ടു ചൂഴും പരക്ക-
ച്ചേരും നീർമേലുഴുതു മരചേ-
- റിട്ട കണ്ടങ്ങൾതോറും
ഓരാളിന്മേലിളകിവളരും-
- നെല്ലിഴാലിച്ചു മൈത്ര-
ന്നോരോ പാടേ പെരിക വിളയും-
- പാടമേ പോക പിന്നെ. 82
കൊയ്യും കാലായരികിലുടനേ
- നട്ടുനിൽക്കും കരിമ്പിൻ-
തയ്യും വാഴപ്പുനവുമണയ-
- ച്ചേരുമാർങ്ങാവിലൂടേ
പയ്യച്ചെല്ലുമ്പൊഴുതു-രിമൺ-
- വേലി കാണാം തവാഗ്രേ
നിർയ്യൽപ്പങ്കേരുഹപരിമളോൽ
- ഗാരിവാതോത്തരംഗം. 83
വീരന്മാരാം നെടിയ തളിയിൽ-
- ച്ചേർന്ന വിപ്രേശ്വരന്മാ-
രോരോ പാടേ മരുവി മഹിതം-
- മിക്ക നാരീനരാഢ്യം
പാരേഴിന്നും മണിമകുടവൽ-
- പാഞ്ഞുചെന്നങ്ങുമൊക്ക-
ച്ചീരേറും ചൊല്ലുടയ പറവൂർ-
- ഗ്രാമമങ്ങേതു പിന്നെ. 84
ഗത്വാ ചെൽവം പെരിയ പൊരുവാ-
- രത്തകം പുക്കു കുന്റിൻ-
പുത്രീവക്ത്രാംബുജമധുകരം-
- ദേവദേവം വണങ്ങി