ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുക്തജ്യോത്സ്നാസ്മിതരുചി കരാ-
- ഗ്രേണ ചമ്മാത്തു കാട്ടി-
ത്തെറ്റെന്റോടിക്കുളിർമതി കളി-
- ച്ചംബരേ താവുമേടം. 78
ആടിക്കാലത്തുടനടമഴ
- ക്കാറു കണ്ടുൾക്കനം കെ-
ട്ടാടിക്കൂടി പ്രകടിതരസം
- തമ്മിലേറ്റം കലർന്നു്
കൂടക്കൂടപ്പരിയ കടലും
- ചൂർണിയാറും[1] കളിക്കി-
ന്റേടം കാണാം പ്രിയസഖ!
- നിനക്കത്ര മുൽപ്പാടു ഭൂയഃ 79
കാറ്റോടോളം കടലിലുയര-
- ത്തോറ്റി മേലേറ്റി മണ്ടും
പാറ്റിന്മേലേ വലയുമുളിയും-
- കൈപ്പിടിച്ചശ്രമേണ
ഏറ്റം വമ്പേറിന ചുറകുമീൻ-
- കൊൻറുകൊൻറിട്ടു മുക്കോ-
രാറ്റൂടേ വന്നണയുമതുകൊ-
- ണ്ടത്ര വൈകായ വേണ്ടും. 80
തൂനീരെന്നും തുകിലഴകെഴും-
- വീചിഹസ്തേന താങ്ങി-
ക്കാന്തം കണ്ടിപ്പുരികുഴൽ വിരി-
- ച്ചക്കയൽക്കണ്ണുലാവ
ആയാന്തീം താമുദധിദയിതാം-
- കണ്ടു കൊണ്ടാടി മാർഗ്ഗേ
വേഗാൽപ്പിന്നെ പ്രവിശതു ഭവാൻ
- മംഗലം[2] ചേന്നപൂർവ്വം. 81