Jump to content

താൾ:Chakravaka Sandesam.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാരാരാതേ! മഹിതതിരുവ-

ഞ്ചക്കളം മേവുമപ്പാ!

പാരാതേ നീ തുയിലെഴുതെളി-

ഞ്ഞെന്റിവണ്ണം പുകണ്ണു്

പാടും വൈതാളികപരിഷദാം-

പാട്ടു കേട്ടാശു ഗത്വാ

ബാലക്രീഡേശ്വരമവിടെ[1] നീ-

കാൺക ബാലം ഗണേശം.       75


ഭൂയസ്സംഭാവയ വിയനെഴും-

ചേരമാന്നാടു ചില്ലി-

ത്തൂയത്താകും നൃപകുലപുരീം-

നിർജ്ജിതസ്വർഗ്ഗശോഭാം

താരാർമാതിൻ ചപലചരിത-

പ്പോർക്കൊടുങ്ങല്ലുരെ(ൻ‌റും)

പേരാണ്ടീരേഴുലകിലുമുലാ-

വിന്റ നാനാഭിരാമം.       76


മാരക്രീഡാരഭസജനിതോ[2]-

ദ്വേലഖേദാലസാനാം

വാരസ്ത്രീണാം വളരിളമുല-

ക്കുൻ‌റിലേറിക്കിടന്നു്

വാരിക്കൊണ്ടശ്രമജലകണാൻ-

കട്ടു പൂഞ്ചാലയൂടേ

പോരക്കണ്ടിട്ടളികൾ അനിലം-

വിൻ‌തയാർന്നാർക്കുമേടം.       77


എത്തിപ്പൊന്മാളികമുകടിൽ നി-

ൻ‌റാത്മബിംബം പിടിപ്പാൻ

തത്തിക്കൂടും തരുണികളുടേ-

ചാപലപ്രൌഢി കണ്ടു്



  1. കൊടുങ്ങല്ലൂരിനു സമീപം
  2. ‘മാരക്രീഡാമഹലഹളയിൽ’ എന്നു തുടങ്ങുന്ന മയൂരസന്ദേശപദ്യത്തിനു് ഇതുമായുള്ള സാദൃശ്യം സ്മരിക്കുക.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/29&oldid=157340" എന്ന താളിൽനിന്ന് ശേഖരിച്ചത്