Jump to content

താൾ:Chakravaka Sandesam.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീഴക്കണ്ടിട്ടപരജലധൗ

ഭാനുമന്തം കനക്ക-

ക്കോഴപ്പെട്ടാ നളിനികളിരു-

ട്ടിച്ചിതാശാമുഖാനി

ആഴക്കിന്മേൽ നളിനതെളിതേൻ-

കൊണ്ടുകൊണ്ടായതോളം

താഴക്കണ്ടിട്ടളികുലമളി-

ച്ചാർത്തു പാടിന്റു പാട്ടു്.       63


ചാമ്പിത്താർവാടികളിൽ വരിവ-

ണ്ടിണ്ടയെക്കൊണ്ടുമണ്ടി-

ച്ചാമ്പൽപൂംപൊയ്കകളിലുതിരും-

പൂമ്പരാഗം തടഞ്ഞു്

ഓമ്പിച്ചുങ്ങിപ്പുനലിൽ മുഴുകും-

മങ്കമാർകൂന്തൽമേൽ നി-

ന്നൂമ്പിച്ചിന്തും പരിമളഭരാ-

വാന്തി മൂവന്തിവാതാഃ       64


അക്ഷ്ണോഃ പ്രീതിം ജനയതി നമു-

ക്കഭ്രമാം പുഷ്കരിണ്യാം

രക്താംഭോജം, ഘുസൃണതിലകം

രാത്രിയാം കമ്രഗാത്ര്യാഃ

മുക്കണ്ണൻ കണ്മുനയിലുരികി-

ന്റംഗജാംഗാരചക്രം,

തിക്കെട്ടിന്നും ചുടരണിവിള-

ക്കഞ്ചിതം ചന്ദ്രബിംബം.       65


ഇപ്പാർത്തട്ടാം തളികയിൽ നിലാ-

വാന പാൽക്കഞ്ഞി വീഴ്ത്തി-

ച്ചുപ്പുപ്പെന്നിന്റിതു മുഹുരതിൽ-

കൂട്ടവേട്ടിച്ചകോരാഃ

ഇത്ഥം മത്വാ ലവണസലിലം-

വീചിഹസ്തൈരുയർത്തി-

പ്രത്യാസന്നേ ശശിനി ചുഴല-

പ്പോന്നു പൊങ്ങീ പയോധി.       66


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/26&oldid=157337" എന്ന താളിൽനിന്ന് ശേഖരിച്ചത്