താൾ:Chakravaka Sandesam.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഏവം മൂവന്തിയെ നിറമെഴ-

ക്കണ്ടു വാഴ്ത്തും ജനാഢ്യേ

പ്രാരബ്ധേ ശ്രീബലിമഹവിധൗ

തത്ര കത്രാപി നിന്റാൽ

കാണാം കൊറ്റക്കുടനിഴലിൽ വെ-

ഞ്ചാമരം വീചി മന്ദം

പോരും ദന്താവളഗളതടാ-

രൂഢമേണാങ്കചൂഡം.       67


ഓലക്ക ചേർന്നഴിയുമണി വെൺ‌-

ചായൽ തോണ്മേലൊതുങ്ങ-

ച്ചാലച്ചാമ്പീടിന കയൽ വരി-

ക്കൺ‌വിലാസങ്ങൾ പൊങ്ങ

നീളക്കാണാമതുവഴി(യി)ര-

ണ്ടൊട്ടവും പൊന്മതിന്മേൽ

കാലത്തേ പോന്നഴകു പിചകി-

പുക്ക തന്വംഗിമാരെ.       68


അപ്പോൾ കാന്താവിരഹവിധുരോ

നീയുമെന്നെക്കണക്കേ

സപ്രത്യാസം മുരുകിയൊരു പൂം-

പൊയ്ക വാമേലൊഴിഞ്ഞ്

സ്വപ്രേയസ്യാ പുലരുമളവിൽ‌-

പ്പിന്നെയും കൂടിയൊട്ടേ

നിൽ‌പ്പൂ നിന്റാലിഹ പുനരുഷാ-

വർണ്ണനം കേൾക്കലാം തേ.       69


വെങ്ങാലിപ്പൂ ഹരിഹയഹരി-

ച്ചക്രം, എന്റല്ല മേന്മേൽ

തിങ്ങിച്ചേരും തിമിരപടലം-

പങ്ങി ഓടത്തുടങ്ങി;

നുങ്ങീ താരാനികരമണിവെൺ‌-

തിങ്കളസ്താദ്രിശൃംഗേ

തങ്ങിത്തങ്ങിക്കടലിലത പോയ്-

നാൽ‌വിരൽ‌പ്പാടു താണു.       70


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/27&oldid=157338" എന്ന താളിൽനിന്ന് ശേഖരിച്ചത്