താൾ:Chakravaka Sandesam.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കോറ്റേനോലും മൊഴികൾ മലർ‌വി-

ല്ലാളിയാം മാടമന്നൻ

കൂറ്റാരുള്ളിൽക്കുളുർമ വിളയും-

മാറു പാലിക്കുമേടം.        59


എൻ‌ചങ്ങാതിക്കലർചരനു കീഴ്

വന്ന വല്ലായ്മയിന്നും

ചെഞ്ചെമ്മേ നീ പുരഹര! പൊരിൾ-

ക്കൊൾകിലെന്താശ്രയം മേ

കുന്റിൽപ്പെണ്ണത്തിരുമുടി പിടി-

ച്ചീഴ്ത്ത മുക്കണ്ണകർണ്ണേ

ചെന്റീവണ്ണം കുളുർമതി പൊരു-

ത്തം പറഞ്ഞീടുമേടം.       60


പാടും വൈതാളികതതി വല-

ത്തിട്ടു കൈകൂപ്പിയെല്ലാ-

പ്പാടും പൊങ്ങും ജനകളകള-

പ്രൌഢസംഗീതകേളിഃ

ഈടും വാദ്യധ്വനിയിലിടചേ-

ർന്നുജ്ജ്വലദ്വേദഘോഷം

കേടറ്റീടും വിഭവമവിടെ-

കാണ്‌ക മുക്കണ്ണർകോയിൽ.       61


ചൂടുംപൊന്നിൻതകടു ചരമ-

ക്ഷ്മാഭൃതോ,ർവ്യോമലക്ഷ്മീ

വാടാമാലക്കുഴലിലണിയും-

ബാലമാണിക്യഖണ്ഡം,

ചൂടേറും തൻകൊടുവെയിൽ തന-

ക്കേ പൊറായെന്റെ പോലെ-

ച്ചാടുന്റോ പോയ്ക്കടലിലധുനാ-

ഹേലയാ ഭാനുമാലി.       62
"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/25&oldid=157336" എന്ന താളിൽനിന്ന് ശേഖരിച്ചത്