Jump to content

താൾ:Chakravaka Sandesam.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യോമോത്സംഗേ തെളിവൊടു പറ-

ന്നുച്ചകൈർഗ്ഗച്ഛതസ്തേ

ശ്രീമദ്ഗോവർദ്ധനപുരമെടോ-

മുമ്പിലാമ്മാറു കാണാം.        25


വന്നെത്തും വൻപട മറുതല-

ക്കൂറ്റിൽനിന്റാട്ടി വെട്ടി-

പ്പിന്നേ വാങ്ങിച്ചിനിയ കുടയും

കുത്തി മാറാടി നീക്കി

പൊന്നിൻകാളം പൊലിവെഴ വിളി-

പ്പിച്ചു പോരാട വല്ലും

മന്നോർചൂളാമണി[1] തിരുമല-

ച്ചേരി[2] മേവീടുമേടം.        26


അഞ്ചാതെ നിന്റണി കുലയുമാ-

റെയ്തു മുമ്പാഞ്ഞു വെട്ടി-

പ്പിൻ ചായാതേപൊരുതു

...........ഞ്ഞു്

വെന്റിക്കാലധ്വനിഭിരഖിലം

പന്റിയൂർക്കൂറു[3]റപ്പി-

ച്ചന്റന്റസ്മാൽ പ്രഭവതി

..........കൂറ്റാർ ജയശ്രീ.        27


നിർഗമ്യ ത്വം പുനരവിടെ നി-

ന്റൊട്ടു മുല്പാടു ചെൻറാ-

ലഗ്രേ കാണാം പുഴ[4] മറുകട-

ന്നാശു ഗവ്യൂതിമാത്രേ

  1. ചൂഡാമണി.
  2. നാടുവാഴിയായ തിരുമലശ്ശേരി നമ്പൂതിരിയുടെ ഇല്ലപ്പേരു്. തിരുനാവായിൽ നിന്നു് അഞ്ചുമൈൽ ദൂരത്താണ് ഈ സ്ഥലം.
  3. തിരുമലശ്ശേരിക്കും ശുകപുര (ശിവപുരം) ത്തിനും സമീപമുള്ള പന്നിയൂർ ഗ്രാമം.
  4. വെളിയങ്ങോട്ടു പുഴ.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/15&oldid=157325" എന്ന താളിൽനിന്ന് ശേഖരിച്ചത്