Jump to content

താൾ:Chakravaka Sandesam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാലച്ചേരും പെരുനിലയില—

ന്നാഴിയക്കോട്ടുലാവ—

ക്കാലേ യസ്മിൻ വിലസതി ധരാ—

ബ്ധീശമാമാങ്കവേലാ.        22


സാനന്ദം വന്നുഷസിമഴല—

ക്കണ്ണിമാരൊക്കെ മാഘ—

സ്നാനം ചെയ്യുംപൊഴുതവർകളിൽ

ചിത്ത, മംഭസ്സു ഗാത്രം

യൂനാം മഗ്നം ഭവതി നിതരാം

യത്ര സാ ദർശനീയാ

വാനോർ പോലും കനിവൊടു വണ—

ങ്ങിന്റ പേരാറുപാന്തേ.[1]        23


ഉത്തംസം പോ(ൽ മഹിതമല) നാം—

ട്ടിന്നതിൻ തീരഭൂമൗ

മുക്തിക്ഷേത്രം ജയതി തിരുനാ—

വായിതി പ്രൗഢകീർത്തി

തത്ര സ്വൈരം മരുവിന കടൽ—

ക്കന്യകാകാമുകം നീ

ഭക്ത്യാ കൂപ്പിത്തിറവിയ നിളാ[2]

സിന്ധുമുല്ലംഘയേഥാഃ.        24


ചാരത്താറ്റിൻ മറുകര[3] നില—

യ്ക്കിന്റ മുക്കണ്ണരെക്ക—

ണ്ണാരക്കോരിത്തൊഴുതു തരസാ

തെക്കു നോക്കിത്തിരിഞ്ഞു്



  1. ഭാരതപ്പുഴ.
  2. നിളാസിന്ധു = ഭാരതപ്പുഴ.
  3. ഭാരതപ്പുഴയുടെ തെക്കേക്കര. ഓത്തുപറമ്പിനടുത്തുള്ള ശിവക്ഷേത്രം.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/14&oldid=157324" എന്ന താളിൽനിന്ന് ശേഖരിച്ചത്