താൾ:Chakravaka Sandesam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പോഴും നീയവിടെ നരക—

ദ്വേഷിണം[1] കണ്ടുപോവൂ

കർത്തവ്യാ ഹി പ്രഭുഷു പെരിക—

ച്ചേതമില്ലാത സേവാ.        19


തിണ്ണം വേടക്കൊടുമയിൽ വെളി—

മ്പാടമേ ചാടിമാഴ്കി—

തണ്ണിപ്പന്തൽക്കരികിലരയാൽ—

മൂട്ടിലാമ്മാറിരിന്നു്

മുന്നിൽകാണാമവിടെ വഴിമേൽ—

പ്പാന്ഥർ പേരാറ്റിലൂടേ

(മ)ന്നന്താവിക്കുളുർമയിലെഴും—

തെന്റലേൽക്കിന്റ വാറു്.        20


സ്പഷ്ടം പാരേഴിലുമുര പെറും

വിക്രമം കുന്റലക്കോൻ—

പട്ടം കെട്ടും മനുകുലപതിം

പ്രാപ്യ മാഘോത്സവാദൗ

ഒക്കത്തിക്കിത്തൊഴുതു വിടകൊ—

ണ്ടങ്ങു സാമന്തചക്രം

നിക്കിന്റേടം പുനരയി സഖേ!

കാൺകവോതുപ്പറമ്പു്.[2]       21


വാളമ്മമ്മാ കൊടിയ ചവള—

ക്കാരർവിൽകാരരെന്റ—

ല്ലോളം (തള്ളി)ത്തെരുതെരെയടു—

ക്കിന്റെ ചേകോർ ചുഴന്റു്



  1. തിരുനാവാ വിഷ്ണുവിനെയാണു പരാമർശിക്കുന്നതു്.
  2. പ്രസിദ്ധമായ ഓത്തുപറമ്പ് (ഓത്തന്മാർമഠം) ഭാരതപ്പുഴയുടെ തെക്കേ തീരത്തു്.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/13&oldid=157323" എന്ന താളിൽനിന്ന് ശേഖരിച്ചത്