താൾ:Chakravaka Sandesam.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്പിൽക്കുന്റിൻതിരുമകളെയും

കൂപ്പിനനേരേ കിഴക്ക—

ച്ചെമ്പൊൽക്കുന്റോടുര[1] പൊരുതിടും

ഗോപുരേണ പ്രയാഹി.       16


വിദ്യാംഭോധേരഴക പൊഴിയും

കൈവഴിച്ചാർത്തുപോലെ

ശിഷ്യശ്രേണീം ദിശിദിശിതഴ—

പ്പിച്ചു രുദ്രപ്രസാദാൽ

കണ്ടോർ വാഴ്ത്തും പരിമളമെഴ—

പ്പന്റിയമ്പെള്ളിയുണ്ണി—[2]

ക്കണ്ടൻ ചൊല്ലും യമകമിഹ തേ

തൂർണ്ണമാകർണ്ണനീയം.       17


ഏനാമാത്മപ്രിയസഹചരീം

മുൻ നടത്തി പ്രയാന്തം

ഭാനുശ്രേണ്യാ സവിതുരധുനാ

രഞ്ജിതാംഗം ഭവന്തം

കാണുന്നേരം ജനപദജനാഃ

കല്പയിഷ്യന്തി നൂനം

കാശ്മീരംകൊണ്ടിഴുകിന നഭ—

ശ്രീസ്തനാഭോഗമെന്റു്.       18


ചെഞ്ചെമ്മേ പോംവഴി വിരചിത—

ക്കൊറ്റവാതിൽക്കു ചെല്ലും

കിഞ്ചിദ്വക്രം വലിയ തിരുനാ—

വയ്ക്കു ചെന്റുള്ള മാർഗ്ഗം



  1. ചെമ്പൊൽക്കുന്റിൻ പെരുമ കവരും ഗോപുരേണാപരേണ–ഉണ്ണു. സന്ദേശം.
  2. പന്നിയപ്പള്ളിവാരിയം ശ്രീ. പി. എസ്. വാര്യർ, ശ്രീ. പി. വി. കൃഷ്ണ വാര്യർ മുതലായവരുടെ തറവാട് ആണെന്ന് അറിയുന്നു.


"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/12&oldid=157322" എന്ന താളിൽനിന്ന് ശേഖരിച്ചത്