താൾ:Budhagadha.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 5 ---


ഓർമ്മവെച്ചു നടക്കാറുള്ളതു ലോകത്തിൽ സാധാരണ യാണല്ലൊ. അതുകൊണ്ട്, ഞാൻ അതൊന്നു പരീ ക്ഷിച്ചുനോക്കാം. അവനോട് ആറു ദിക്കുകളേയും ദിവസേന വന്ദിക്കാൻ പറയാം. എന്നാൽ അവൻ അതിന്റെ സൂക്ഷ്മാർത്ഥത്തെ അറിഞ്ഞില്ലെങ്കിലും എ ന്റെ കൽപ്പന അനുസരിച്ച് അങ്ങിനെ ചെയ്തുകൊ ണ്ടിരിക്കും. എന്നാൽ, എപ്പോഴെങ്കിലും ബുദ്ധനോ, ബുദ്ധശിഷ്യന്മാരോ അവൻ അങ്ങനെ ചെയ്യുന്നതി നെ കണ്ടെത്തുവാനിടവരും. താനെതെന്താണ് ചെ യ്യുന്നതെന്ന് അവർ ചോദിക്കാതിരിക്കയില്ല. ഇത് എന്റെ അച്ഛന്റെ കൽപ്പനപ്രകാരം ചെയ്യുന്നതാ ണെന്ന് അവൻ മറുപടി പറയും. അതു കേൾക്കു മ്പോൾ ധർമ്മതത്വജ്ഞന്മാരായ അവർ അതിന്റെ സൂക്ഷ്മാർത്ഥത്തെ പറഞ്ഞുകൊടുക്കും. എന്റെ പുത്രൻ അവരുടെ ഉപദേശത്തെ ശ്രദ്ധയോടെ കേട്ട്, അതു പ്രകാരം അനുഷ്ഠിച്ചു സൽക്കർമ്മനിരതനായി, ഈ ലോ കത്തിലും പരലോകത്തിലും ഭാഗ്യവാനായി ഭവിക്കുക യും ചെയ്യും.' _ ഇങ്ങനെ നിശ്ചയിച്ചു വൃദ്ധനായ ബ്രാഹ്മണൻ പുത്രനെ വിളിച്ച് അടുക്കൽ ഇരുത്തി സാവധാനമായി പറഞ്ഞു :_ ' എന്റെ മകനേ! എ നിക്കു മരണം സമീപിച്ചു. ഞാൻ ഈ ദേഹത്തെ വി

ടുന്നതിനുമുമ്പായി നിന്നോട് ഒരു കാര്യം പറയുവാനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/8&oldid=157317" എന്ന താളിൽനിന്ന് ശേഖരിച്ചത്