6 ----
ഗ്രഹിക്കുന്നു. എന്റെ പ്രിയപുത്രാ! നീ അപ്രകാരം
നടക്കാമെന്നു വാഗ്ദത്തം ചെയ്തുതരുമോ? സിഗാലൻ
അതു കേട്ട് ഏറ്റവും പശ്ചാത്ചാപയുക്തനായി ഭ
ക്തിബഹുമാനങ്ങളോടുകൂടി പറഞ്ഞു : _ ' എന്റെ
അച്ഛാ! നിങ്ങൾ എന്തു കൽപ്പിക്കുന്നുവോ അതിനെ
ഞാൻ വളരെ നിഷ്ഠയോടെ ചെയ്യാമെന്ന് ഇതാ
വാഗ്ദത്തം ചെയ്യുന്നു.' അതു കേട്ട് അച്ഛൻ, 'എ
ന്നാൽ എന്റെ കൽപ്പന ഇതാകുന്നു. നീ, ദിവസേന
പ്രാതഃസ്നാനംചെയ്ത്, കിഴക്കു, തെക്കു, പടിഞ്ഞാറു,
വടക്കു, പാതാളം ആകാശം എന്നിങ്ങനെ ആറു ദി
ക്കുകളേയും ഭക്തിയോടെ വന്ദിക്കണം. അതിനു നീ
ഒട്ടും ഉപേക്ഷ കാണിക്കരുത്.' എന്ന പറഞ്ഞു. സി
ഗാലൻ, അത്ര ലഘുവായ കാര്യമാണല്ലോ അച്ഛൻ
പറഞ്ഞത് എന്നു വിചാരിച്ചു സന്തോഷത്തോടെ,
'എന്റെ അച്ചാ! ഞാൻ തീർച്ചയായും ചെയ്തു
കൊള്ളാം,' എന്നു പ്രതിജ്ഞ ചെയ്തു.
'പുത്രൻ ഉറപ്പായി പറഞ്ഞ വാക്കുകേട്ട' ആ
ബ്രാഹ്മണൻ സമാധാനചിത്തനായി; പിന്നെ അ ൽപകാലത്തിനുള്ളിൽ മരിച്ചുപോയി. സിഗാലൻ പി തൃവാക്യത്തെ പ്രമാണിച്ചു ദിഗ്വവന്ദനം ക്രമമായി നടത്തിവരികയും ചെയ്തു.
'അക്കാലത്ത് നമ്മുടെ ബുദ്ധഭഗവാൻ, വേണു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.