താൾ:Budhagadha.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 4 --------

മല്ല, അവരോടു സഹവാസത്തിനുപോയാൽ, അവ ർ താൽപര്യം ഭാവിച്ചു വല്ലതും ചോദിച്ചുതുടങ്ങും. അ തെല്ലാം കൊടുക്കേണ്ടതായും വരും. എന്റെ ദ്രവ്യ ത്തിനു നാശം സംഭവിക്കുമെന്നു മാത്രമല്ല, എന്റെ വിലയേറിയ സമയവും പോവും. അതുകൊണ്ട്, എ ന്റെ പ്രിയപിതാവേ! അവരുടെ സഹവാസം എ നിക്കു വേണ്ടേ വേണ്ട.' ഇങ്ങനെ ഒഴികഴിവുകൾ പ റഞ്ഞുകൊണ്ടു, സിഗാലൻ അച്ഛനമ്മമാരുടെ ശാസ നകളെ ഒട്ടും അനുസരിക്കാതെ മതാനുഷ്ഠാനങ്ങളിൽ തീരെ വിമുഖനായിത്തന്നെ കാലംകഴിച്ചുവന്നു. അ ച്ഛനമ്മമാർ അവനെ ഒരു പ്രാവശ്യമെങ്കലും ബു ദ്ധസന്നിധിയിൽ പ്രവേശപ്പിക്കാനായി കഴിയുന്ന തു പ്രയത്നിച്ചിട്ടും അൽപ്പംപോലും പ്രയോജനമുണ്ടാ യില്ല. ആ ദമ്പതികൾ പുത്രന്റെ സ്ഥിതിയോർത്ത് വ്യസനിച്ചുകൊണ്ടുതന്നെ കാലംകഴിച്ചു. വാർദ്ധക്യ പീഡിതനായ അച്ഛൻ തന്റെ ജീവാവസാനം അ ടുത്തിരിക്കുന്നതറിഞ്ഞു, തന്റെ ഏകപുത്രനെക്കുറിച്ച് പരിതപിച്ചുകൊണ്ട്, ഇങ്ങനെ ആലോചിച്ചു :_ 'ഞാ ൻ ഇതുവരെ ശ്രമിച്ചിട്ടും എന്റെ പുത്രനു മതവിഷ യത്തിൽ ഒട്ടുംതന്നെശ്രദ്ധയുണ്ടായിട്ടില്ല. ഞാൻ മരി ക്കാറായി. അച്ഛന്റെ മരണസമയത്ത് മക്കളോട്

എന്തെങ്കിലും പറഞ്ഞേൽപ്പിച്ചാൽ മക്കൾ അതിനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/7&oldid=157316" എന്ന താളിൽനിന്ന് ശേഖരിച്ചത്