താൾ:Budhagadha.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-54- ടുത്തി. അനന്തരം അവർ നാലുപേരും കൂടി സ്ത്രീസു ഖത്തെ അനുഭവിക്കാനൊരുങ്ങി. എന്തിനുപറയുന്നു? അവരുടെ ആ അപരിമിതദ്രവ്യത്തെ ചെലവുചെയ്തു കാലം കഴിച്ചു. കാലക്രമത്താൽ അവർ നാലുപേ രും മരിച്ചു. അവരുടെ ദുഷ്ക്കർമാനുഭവത്തിനായി ക ഠിനനരകങ്ങളിൽ കിടക്കേണ്ടിവന്നു. അവർ നരക വേദന സഹിക്കാൻ വയ്യാതെ അനവധി കാലമാ യി ഇങ്ങനെ നിലവിളിക്കുന്നു. ഇനി അവർക്ക് വള രെക്കാലം ഇങ്ങനെതന്നെ നിലവിളിക്കേണ്ടതായു മിരിക്കും. അവരുടെ ആർത്തപ്രലാപമാണ് അങ്ങു ന്നു കേട്ടത്. അതു ന്യായമല്ലാത്തതായ കാമസുഖാ നുഭവത്താൽ ഉണ്ടായതാണെന്ന് അറിഞ്ഞുകൊള്ളുക.

    മയ്ക്കണ്ണിമാർക്കുള്ളകൊങ്കക്കടങ്ങളും
    മോഹനവക്ത്രവുംകണ്ടുമോഹിക്കൊലാ
    മാംസവസാദിവികാരമാണീവക
    നീസദാചിന്തിച്ചുകൊള്ളുകമാനസേ.

രക്തവുംതോലുംനീരുംമാംസവുംതമ്മിൽചേർന്നു ഭുക്തിക്കായുതകുന്നീദേഹവുംജന്തുക്കൾക്കു ഊഴിയിലലാഞ്ഞീടുംവഹ്നിയിൽദഹിപ്പിക്കും കഴിച്ചുതച്ചീടുംഅല്ലെങ്കിൽശവത്തിനെ

ഏവമുള്ളവസ്ഥകലേതുമൊന്നറിയാതെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/55&oldid=157312" എന്ന താളിൽനിന്ന് ശേഖരിച്ചത്