Jump to content

താൾ:Budhagadha.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഃഖിതനായിരിക്കുന്നതു കണ്ട് അതിന്നുള്ള കാരണമെന്തെന്നു ചോജിച്ചു.രാജാവ് ഏറ്‍വും സങ്കടത്തോടെ,തനിക്കൊരു കഠിനാപത്തു വന്ന് അടുത്തിരിക്കുന്നുവെന്നും അതിൽനിന്നു നിവർത്തിപ്പാൻ അനവധി ജന്തുക്കളെ ഹിംസിച്ച യാഗം ചെയ്യേണമെന്നും ജോത്സ്യൻ പറഞ്ഞെതെല്ലാം പറഞ്ഞു.അതു കേട്ടു രാജ്ഞി അത്ഭുതത്തോടെ,'അല്ലയോ മഹാരാജാവേ!അങ്ങയക്കു രണ്ടു രാജ്യം പരിപാലിക്കുവാനുള്ള ബുദ്ധിവൈദഗ്ദ്യമുണ്ടായിരിക്കേ,കേവലം ദ്രവ്യീഞ്ഛയുള്ള ഒരു നിസ്സാരബ്രാഹ്മണന്റെ വാക്കിനെ വിശ്വസിച്ച് ഇത്ര വലുതായ ക്രൂരകർമ്മം ചെയ്യാൻ ഒരുങ്ങിയത് ഉചിതമായോ?അനേക ജീവികളെ ഹിംസിക്കുന്നതിനാൽ ഒരു ജീവിയെ ജീവിപ്പിക്കാമെന്നുള്ള പ്രമാണം അങ്ങുന്ന് എവിടെനിന്നാണ് കേട്ടത്?തുച്ഛബുദ്ധികളുടെ വാക്കു കേട്ട് അങ്ങുന്നു ഭൂമിച്ചതിൽ എനിക്കു വളരെ അത്ഭുതമുണ്ട്.അതെല്ലാമിരിക്കട്ടെ,ബുദ്ധഭഗവാന്റെ വിഹാരത്തിൽ ചെന്ന്,അദ്ദേഹത്തെക്കണ്ടു ചോദിച്ച് അദ്ദേഹം പറയുന്നതുപോലെ ചെയ്യുന്നതാണ് നല്ലത്'എന്നു പറഞ്ഞു.രാജാവ് അപ്രകാരം സമ്മതിച്ച,രാജ്ഞിയോടുകൂടി ബുദ്ധഭഗവാൻ വസിക്കുന്ന വിഹാരത്തിലേക്കു പോയി.ബുദ്ധനെ കണ്ടു വന്ദിച്ചുനിന്നു,അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/52&oldid=157309" എന്ന താളിൽനിന്ന് ശേഖരിച്ചത്