താൾ:Budhagadha.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 50 --


ർത്തവാദം കലാശലായി കേൾക്കാറായി.പൊടുന്നനവേ അതു കേട്ടു,രാജാവ് എന്തെന്നറിയാതെ ചെകിടോർത്തുനോക്കി.ആർത്തപ്രലാപം പിന്നെയും പിന്നെയും ഹൃദയം വിളരുമാറ് കേട്ടുകൊണ്ടിരുന്നു.രാജാവിന്റെ ബുദ്ധി,കാമത്തൽനിന്നു പിന്തിരിഞ്ഞു ഭയത്തിൽ പ്രേവേശിച്ചു,ഏതെങ്കിലും രാത്രി മുഴുവനും ഉറക്കമില്ലാതെതന്നെ കഴിഞ്ഞുകുടി.നേരം പതുക്കെ പുലർന്നപ്പോൾ രാജാവ് പുറത്തേക്കു വന്ന് ഒരു ജോത്സ്യബ്രാഹ്മണനെ വരുത്തി തനിക്കു രാത്രി സംഭവിച്ചതായ ജുരവസ്ഥയെക്കുറിച്ചു ചോദിച്ചു.ജോത്സ്യൻ ആലോചിച്ച,രാജാവിനു പ്രാണാവായകരമായ ഒരു ആപത്ത് അടുത്തു സംഭവിപ്പാൻ പോകുന്നുവെന്നും അതു നീങ്ങേണമെങ്കിൽ ഒരു വലിയയാഗം ചെയ്യേണമെന്നും,ആ യാഗത്തിൽ ,ഒന്നോ രണ്ടോ പശുഹിംസിച്ച യാഗം ചെയ്യേണമെന്നും പറഞ്ഞു.അതുകേട്ട രാജാവ്,ആ ക്രൂരകൃത്യത്തെ ചെയ്തിട്ടെങ്കിലും തന്റെ ജീവനാശം കുടാതെ കഴിക്കണമെന്നു തീർച്ചപ്പെടുത്തി.പുരവാസികശെല്ലാം ആ അന്യായകർമ്മത്തെ കേട്ടു ദുഃഖിക്കുകയും ഭയപ്പെടുകയും ചെയ്തു.കുറെ നേരം കഴിഞ്ഞപ്പോൾ രാഞ്ജി രാജാവിനെ കാണുവാൻ വന്നു.അപ്പോൾ രാജാവു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/51&oldid=157308" എന്ന താളിൽനിന്ന് ശേഖരിച്ചത്