താൾ:Budhagadha.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-52- പ്പോൾ ബുദ്ധൻ 'നിങ്ങൾ ഇവിടെ വരുവാനുള്ള കാ രണമെന്ത് ?' എന്നു ചോദിച്ചു. അപ്പോൾ രാജാവ്, താൻ കഠിനമായ ദുഃഖപ്രലാപം കേട്ടതും, അതെ ന്താണെന്ന് ജോത്സ്യനോടു് ചോദിച്ചതും, ജോത്സ്യൻ പറഞ്ഞ ഫലങ്ങളും എല്ലാം പറഞ്ഞുകേൾപ്പിച്ചു. അതെല്ലാം കേട്ട് ബുദ്ധൻ മന്ദഹാസത്തോടെ, 'അ ല്ലയോ രാജാവേ! അങ്ങേക്കു യാതൊരാപത്തും വരു വാൻ പോകുന്നില്ല. അതിനായി യാതൊരു പ്രാ ണിയേയും ഹിംസിക്കേണ്ട. ആപത്തു വരുന്നുണ്ടെ ങ്കിൽ അതു പ്രാണിഹിംസയാൽ നീങ്ങുന്നതുമല്ല. അങ്ങുന്നു കേട്ടതായ ദുഃഖപ്രലാപത്തിന്റെ കാരണം ഞാൻ പറയാം.

              പണ്ടു കാശിരാജ്യത്തിൽ നാലു പ്രഭുക്കളുണ്ടാ

യിരുന്നു. അവരുടെ ദ്രവ്യം അപരിമേയമെന്നുമാത്ര മേ പറയുവാൻ തരമുള്ളു. അവർ നാലുപേരും കൂടി ത ങ്ങളുടെ കണക്കില്ലാത്ത ദ്രവ്യത്തെ ഏതുവഴിക്കാണ് ചെലവാക്കേണ്ടതെന്നാലോചിച്ചു. അതിൽ ഒരാൾ, ഭിക്ഷുക്കൾക്കായും മറ്റുള്ള ധർമ്മകാര്യങ്ങൾക്കായും ചെലവാക്കേണ്ടതാണെന്നു പറഞ്ഞു. രണ്ടാമത്തെ പ്രഭു, അങ്ങനെയല്ല ചെയ്യേണ്ടത്, നമ്മുടെ ദ്രവ്യം അന്യന്മാർക്കു കൊടുക്കാനാണോ ദൈവം നമുക്കു തന്നി

രിക്കുന്നത് ? നമ്മൾക്കുതന്നെ നല്ല വസ്ത്രാഭരണങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/53&oldid=157310" എന്ന താളിൽനിന്ന് ശേഖരിച്ചത്