താൾ:Budhagadha.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 2 ---


യേണ്ടതില്ലല്ലൊ. ഇതിന്നുമുൻപ്, ലൈറ്റ് ഓഫ് എ ഷ്യയുടെ തർജ്ജമയ്ക്കു സഹായിച്ചുതന്ന, സുബ്രമണ്യ യ്യരവർകളുടെ സഹായത്താൽതന്നെയാണ് ഇതും എഴുതാനിടവന്നത്. ഈ ഗ്രന്ഥത്തിനു 'ബുദ്ധഗാ ഥ' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ തർജ്ജമക്കാ യി എന്നെ ഉത്സാഹിപ്പിച്ച മഹാത്മാവിനായി പ്ര ത്യേകം വന്ദനം പറഞ്ഞുകൊള്ളുന്നു. അതു ആരെ ന്നുവെച്ചാൽ: കിഴക്കേ കോവിലകം വലിയതമ്പുരാ നായ'രാജാമാനവേദൻരാജാ'അവർകൾ ആകുന്നു. 'ലൈറ്റ് ഓഫ് ഏഷ്യ' തർജ്ജമ ചെയ്തുകണ്ടപ്പോൾ അവിടേയ്ക്കുണ്ടായ സന്തോഷത്താലായിരിക്കാം ബുദ്ധ തത്വജ്ഞനായ തിരുമേനി, ബുദ്ധതത്വസമ്പൂർണമാ യ ഈ ഗ്രന്ഥത്തെക്കൂടി മലയാളത്തിലാക്കിത്തീർക്ക ണമെന്ന് അരുളിച്ചെയ്ത് ഗ്രന്ഥത്തെ എന്റെ പ ക്കൽ തന്നത്. അവിടത്തെ സന്തോഷസഹിതമായ കൽപ്പനയെ നിർവ്വഹിക്കാനിടയായതിനാൽ എനിക്ക് ഒട്ടേറെ ചാരിതാർത്ഥ്യത്തിനവകാശമുണ്ട്. ആ തി രുമേനിയ്ക്കായി ഈ ഗ്രന്ഥത്തെ ഞാൻ വിനയപൂർവ്വം സമർപ്പണം ചെയ്തുകൊള്ളുന്നു.

അമ്മാളു അമ്മ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/3&oldid=157287" എന്ന താളിൽനിന്ന് ശേഖരിച്ചത്