താൾ:Budhagadha.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബുദ്ധഗാഥ..

                                                    --------
      മഹാത്മാവായ ബുദ്ധമഹർഷി, നിർവ്വാണപ്പദ

പ്രാപ്തനായതിനുശേഷം, അദ്ദേഹത്തിന്റെ പ്രധാ നശിഷ്യൻമാരെല്ലാം തത്വജ്ഞനായ ഗുരുവിന്റെ വി യോഗത്താൽ, കുറേ ദിവസം, ഏറ്റവും വ്യാകുലചി ത്തന്മാരായി കഴിച്ചു. അനന്തരം അവർ മനോവ്യഥ തീർക്കുവാൻ ഉപായമെന്തെന്നാലോചിച്ചതിൽ, ലോ കഗുരുവായ, ബുദ്ധഭഗവാന്റെ ദിവ്യചരിത്രത്തെ കീ ർത്തിക്കുന്നതാണ് ഉത്തമമെന്നു തീർച്ചപ്പെടുത്തി. ബു ദ്ധവിഹാരങ്ങളുള്ള വൈശാലിനഗരം മുതലായ സ്ഥ ലങ്ങളിലെല്ലാം അവർ ഒരുമിച്ചു, ഓരോ സഭകൂടി, ബുദ്ധഭഗവാന്റെ ദിവ്യചരിത്രങ്ങളെ കീർത്തിക്കുവാൻ തുടങ്ങി. മഗധ രാജ്യത്തിന്റെ തലസ്ഥനമായ രാ ജഗൃഹനഗരത്തിൽ വെച്ചാണ് ആദ്യമായി സഭ കൂ ടിയത്. ആ സഭയിൽ വെച്ച്, ബുദ്ധഭഗവാന്റെ പ്രധാനശിഷ്യനായ ആനന്ദനോട് മറ്റുള്ള ശിഷ്യ ന്മാർ ഇപ്രകാരം പറഞ്ഞു:- "അല്ലയോ സഹോ

ദരാ! നമ്മുടെ ഗുരുവായ ബുദ്ധഭഗവാൻ നമ്മുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/4&oldid=157295" എന്ന താളിൽനിന്ന് ശേഖരിച്ചത്