Jump to content

താൾ:Budhagadha.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 28 ---


ഷ്ടവിചാരത്തോടുകൂടി ആരെകിലും വല്ലതും കൊടുത്താൽ ഭൃത്ത്യൻ വാങ്ങരുത്. യജമാന്റെ ഗുണങ്ങളെപ്പറ്റി ആവശ്യമുള്ളപ്പോൾ പ്രശംസിച്ചു പറയുകയും, ആ യജമാനനെ കിട്ടിയതുകൊണ്ട് പ്രീതനായിരിക്കുകയും വേണം. ഇനി ഭിക്ഷുക്കളോടും ബ്രാഫ്മിണരോടും അനുവർത്തിക്കേണ്ട മുറകളെ കേൾക്കുക. മനസാവാചാകർമ്മണാപ്രിയത്തോടുകുടെ അവർക്കു വല്ലതും ചെയ്യേണ്ടതാണ്. അവർക്കു വേണ്ടുന്ന സാധനങ്ങളെ ഔദാര്യത്തോടുകൂടി അവർക്കു ആവശ്യമുള്ളപ്പോൾ ഭിക്ഷ മുതലായതു കൊടുക്കേണ്ടതാണ്. ഭിക്ഷുക്കളും ബ്രാഫ്മിണരും മറ്റുള്ളവർക്ക് ചെയ്യേണ്ടുന്ന മുറിയും പറയാം. മറ്റുള്ളവർ പാവകർമ്മങ്ങൾ ചെയ്യുബോൾ അവരെ തടസ്ഥാ ചെയ്യണ്ടതാണ്. മറ്റുള്ളവരുടെ ക്ഷേമത്തെ എപ്പോഴും കാംക്ഷിക്കുകയും, മറ്റുള്ളുവരെ ദയയുള്ളവരാക്കിത്തീർക്കുകയും വേണം. മറ്റുള്ളവരെ സൽപ്രവർത്തികൾ ചെയ്യുവാൻ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റുള്ളവർക്ക് അറിവില്ലാത്തതിനെ പറഞ്ഞു കൊടുക്കുകയും, അറിവുള്ളതിൽ വല്ല സംശയവുമുണ്ടെങ്കിൽ അതിനെ തീർത്തുകൊടുക്കുകയും വേണം. സ്വർഗ്ഗലോകത്തേക്കുള്ള സൻമാർഗ്ഗത്തെ മറ്റുള്ളവർക്ക് ഉപദേശിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/29&oldid=157286" എന്ന താളിൽനിന്ന് ശേഖരിച്ചത്