താൾ:Budhagadha.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്റെ ഐശ്വര്യത്തിൽ അവരെ ഭാഗഭാക്കുകളാക്കണം. സ്നേഹിതൻമാർക്കു വല്ല കഷ്ടങ്ങളും വന്നാൽ കഴിയുന്ന സഹായം ചെയ്യേണ്ടതാണ്. സ്നേഹിതൻമാർക്കു ദാരിദ്ര്യമോ മറ്റോ വന്നാൽ അവരെ കൈവിടരുത്. സ്നേഹിതൻമാർ മരിച്ചുപോയാൽ അവരുടെ മക്കളെ രക്ഷിച്ചു വളർത്തേണ്ടതുമാകുന്നു. ഇനി ഭൃത്യൻമാരോടു യജമാനൻ അനുവർത്തിക്കേണ്ടതു പറയാം. ഭൃത്യൻമാരോട് ശക്തിക്കനുസരിച്ചേ പ്രവർത്തി കൽപ്പിക്കാവൂ. ഭൃത്യൻമാരുരുടെ വയസ്സിനും യോഗ്യതയ്ക്കും അനുസരിച്ച് ആഹാരവും ശബളവും കൊടുക്കേണ്ടതാണ്. ഭൃത്യൻമാർക്കു ദീനം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/28&oldid=157285" എന്ന താളിൽനിന്ന് ശേഖരിച്ചത്