Jump to content

താൾ:Budhagadha.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--29--

യും ചെയ്യേണ്ടതാണ്. അല്ലയോ, സിഗാലാ! ദാനശീലം, പ്രിയവചനം, സ്വാർത്ഥമില്ലായ്മ, പരോപകാരം എന്നിങ്ങനെയുള്ള ഗുണങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതാകുന്നു.

    ഇതെല്ലാം കേട്ട് സിഗാലൻ - അല്ലയോ പ്രഭോ അങ്ങയുടെ ഉപദേശം കേട്ടു ഞാൻ കൃതാർത്ഥനായി. 

മറിഞ്ഞു കിടക്കുന്നതിനെ നിവർത്തിലവച്ചതുപോലയു,ഒാളിവിൽ കിടന്നതിനെ വെളിവിൽ കൊണ്ടുവന്നതുപോലയും, വഴിയറിയാത്ത പാന്ഥന്നു വഴി കാട്ടുന്നതുപോലയും, ഇരുട്ടുമൂടിയസ്ഥലത്തു വെളിച്ചം കാട്ടുന്നതുപോലയും ആകുന്നു അജ്ഞാനമഗ്നനായ എനിക്ക് അങ്ങയുടെ ഉപദേശം. അങ്ങയുടെ തത്വങ്ങളും സംഘ്പ്രവേശനവുമാണ് എനിക്ക് പരലോകത്തെക്കുള്ള മാർഗ്ഗദർശികളായി ഭവിക്കുന്നത്. അതുകൊണ്ട് എൻ മര​​ണപര്യന്തം എന്നെ അങ്ങയുടെ ശിഷ്യനായി സ്വീകരിച്ചു വേണ്ട ഉപദേശങ്ങൾ തന്നു രക്ഷിക്കണം.

എന്നു പറഞ്ഞു സിഗാലാൻ ബുദ്ധശിഷ്യനായി ഭവിക്കുകയും തൻ ദ്രവ്യത്തിൽ നിന്നു നാലുകോടി വരാഹാൻ

ഭിക്ഷുക്കൾക്കായും വിഹാരങ്ങൾക്കായും ചെലവുചെയ്ത് ബുദ്ധശിഷ്യനായിതന്നെ കാലയാപനം ചെയ്യുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/30&oldid=157288" എന്ന താളിൽനിന്ന് ശേഖരിച്ചത്