താൾ:Budhagadha.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- 7 ----

വനത്തിലുള്ള വിഹാരത്തിലായിരുന്നു വസിച്ചിരുന്ന ത്. അദ്ദേഹം ദിനംതോറും പ്രതഃകാലത്തിൽ, അ ന്നേദിവസം തത്വോപദേശലബ്ധിക്കു പരിപക്വകാ ലം എത്തീട്ടുള്ളത് ആർക്കെല്ലാമാണെന്നു ജ്ഞാനദൃഷ്ടി കൊണ്ടു കണ്ടറിയുന്നതു പതിവായിരുന്നു. ഒരു ദിവ സം, ബുദ്ധഭഗവാൻ, പിതൃവാക്യത്തെ പ്രമാണിച്ചു ദിഗ്വന്ദനം ചെയ്തുവരുന്ന സിഗാലനു സദുപദേശ ലബ്ധിക്കു സമയമായി എന്നു കണ്ടറിഞ്ഞു. ഉടനെ ത ന്നെ സിഗാലന്റെ അടുക്കൽ ചെന്ന് അവനും ലോ കത്തിനും ഉപകാരപ്രദമായ തത്വോപദേശം ചെ യ്യണമെന്നു തീർച്ചയാക്കി. നമ്മുടെ ബുദ്ധഭഗവാൻ

പീതവസ്ത്രം    ധരിച്ചു ,   ഭിക്ഷാപാത്രവും   കയ്യിലെടുത്തു,

രാജഗൃഹനഗരത്തില്യ്ക്കു ഭിക്ഷക്കായി പുറപ്പെട്ടു. ആ സമയത്തായിരുന്നു സിഗാലൻ കുളിച്ചു , നനഞ്ഞ വസ്ത്രത്തോടെ നിന്നു, ദിഗ്വന്ദനം ചെയ്തിരുന്നത്. അതുകണ്ട ബുദ്ധൻ അവിടെ നിന്നു 'അല്ലയോ ഗൃ ഹസ്ഥാശ്രമി! നീ എന്തിനായിട്ടാണ് ഇങ്ങനെയെ ല്ലാം ചെയ്യുന്നത് ?' എന്ന് അനുകമ്പയോടെ ചോ ദിച്ചു. അപ്പോൾ സിഗാലൻ , 'അല്ലയോ മഹാത്മാ വേ! എന്റെ അച്ഛൻ മരിക്കുമ്പോൾ ഇങ്ങനെ ചെ യ്യണമെന്ന് എന്നോടു ആജ്ഞാപിച്ചിരുന്നു. പിതൃ വാക്യത്തെ ദൈവവാക്കുപോലെ വിചാരിച്ച് അന്നു

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/10&oldid=157268" എന്ന താളിൽനിന്ന് ശേഖരിച്ചത്