Jump to content

താൾ:Bhashastapadi.Djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ദനപർവത മന്ദമരുത്തും
ചഞ്ചല വണ്ടുകളുടെ ഝംകൃതിയും
സുന്ദരി കുയിലുകളുടെ സൂക്തിയും
സുഖമേകുമിഹ വസന്തേ.
ശൃണുസഖി, കൃഷ്ണൻ ക്രീഡിക്കുന്നു തൃഷ്ണതകും
സഖിമാരൊടു സാകം കൃപയുള്ളൊരു മുകുന്ദൻ.

മന്മഥമഥനം കൊണ്ടു കരഞ്ഞും
മരണമതിൽ സുഖമെന്നു പറഞ്ഞും
കല്മഷമോർക്കും വിരഹിണിമാരെ-
ക്കരയിക്കുന്നു കാലം……(ശൃണുസഖി)

പ്ലാശുമ്പൂക്കളഹോ യുവഹൃദയം
ക്ലേശം കൂടാതെ ഭേദിപ്പാൻ
ആശമുഴുത്തൊരു കാമദേവന്റെ നഖ-
രാശികണക്കെ വിളങ്ങീടുന്നു….(ശൃണു സഖി)

പുന്നപ്പൂവുവിടർന്നിതു മനസിജ-
മന്നവ വീരന്റെ-
പൊന്നുങ്കാലുള്ളൊരു വെള്ളക്കുട
മിന്നുന്നതുപോലെ മിന്നുന്നു….(ശൃണു സഖി)

ഫുല്ലമല്ലിക കുറുമൊഴി പിച്ചക-
മെല്ലാ മലരുകടേയും

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/5&oldid=157262" എന്ന താളിൽനിന്ന് ശേഖരിച്ചത്