Jump to content

താൾ:Bhashastapadi.Djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നല്ല സുഗന്ധം നാസിക മുറ്റും
ചൊല്ലാവല്ലൊരു ശോഭയുമേറ്റം. ….(ശൃണു സഖി)

മന്ദാകിനിയുടെ സഖി യമുനാനദി;
വൃന്ദാവനമതു നന്ദനതുല്യം;
നന്ദകുമാരനു മിന്ദ്രനുമൊക്കും;
നന്നൊരു യോഗം ഭുവിനാസ്ത്യേവം !.. ….(ശൃണു സഖി)

ജയദേവോക്തികളോർക്കും തോറും
ഭയമേറുന്നു ഭാഷചമപ്പാൻ
ജയഹേ കൃഷ്ണ! പിഴപ്പിക്കല്ലേ
ദയപെയ്തീടുക ദാസനിലേറ്റം!.. ….(ശൃണു സഖി)

ശ്ലോകം

ദരവിദലിതമല്ലീവല്ലി ചഞ്ചൽപരാഗ-
പ്രകടിതപടവാസൈർവാസയൻ കാനനാനി !
ഇഹഹി ദഹതി ചേത: കേതകീഗന്ധബന്ധു:
പ്രസരദസമബാണ പ്രാണവദ് ഗന്ധവാഹ: !!

ഉന്മീലന്മധുഗന്ധലുബ്ധമധുപവ്യാധൂത ചൂതാങ്കുര-
ക്രീഡൽ കോകിലകാകളീകളകളൈരുൽ ഗീർണ്ണകർണ്ണജ്വമാ:!
നീയന്തേ പഥികൈ: കഥംകഥമപി ധ്യാനാവധാനക്ഷണ-
പ്രാപ്തപ്രാണസമാസമാഗമരസോല്ലാസൈരമീ വാസരാ: !!

അനേകനാരീ പരിരംഭ സംഭ്രമ-
സ്ഫുരൻമനോഹാരി വിലാസലാലസം !
മുരാരിമാരാദുപദർശയന്ത്യസൌ
സഖീസമക്ഷം പുനരാഹ രാധികാം !!

പരിഭാഷ

നാനാനാരീജനാലിംഗന സുലഭസുഖം കൊണ്ടുതാനേരമിച്ചും,
ഗാനാദീനാം പ്രയോഗൈരരുവയരെ രമിപ്പിച്ചു ചേതസ്സഴിച്ചും,
സാനന്ദം ക്രീഡചെയ്തീടിന സകലജഗന്നായകം ദർശയന്തീ
മാനിച്ചമ്പോടു ഭൂയസ്സരസസരസയാമാളി രാധാം ബഭാഷേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/6&oldid=157263" എന്ന താളിൽനിന്ന് ശേഖരിച്ചത്