Jump to content

താൾ:Bhashastapadi.Djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്രീഭഗവതിയുടെ കുചയുഗം പുണരും വിഭോ !
ശോഭയേറും പത്മനാഭ, ജയ ജയദേവ, ഹരേ!
കനകകിരീടാദിശോഭയാ ജിത ദിനകര!
ഘനകാളക, പത്മനാഭ, ജയ ജയദേവ, ഹരേ!

കാളിയഫണിയുടെ ഫണംതോറും നടനം ചെയ്തു
കേളിയാടിയ പത്മനാഭ, ജയ ജയദേവ, ഹരേ!
മുരനരകാദി വിനാശന, മുനിമാനദ,
മുരളീരത, പത്മനാഭ, ജയ ജയദേവ, ഹരേ!

ജനകസുതാശയരഞ്ജന, ജനി ഭഞ്ജന,
ജലദനിഭ, പത്മനാഭ, ജയ ജയദേവ, ഹരേ!
കമലലോചന, ലോകപാവന, കലിവിമോചന,
കമലാകാമുക, പത്മനാഭ, ജയ ജയദേവ, ഹരേ!
ഹലധരസോദര, സുന്ദര, ധൃതമന്ദര,
രമിതേന്ദിര, പത്മനാഭ, ജയ ജയദേവ, ഹരേ!
ശ്രീജയദേവ കൃതേരിയം പരിഭാഷതേ
കുരുതാം മുദം പത്മനാഭ, ജയ ജയദേവ, ഹരേ!

ശ്ലോകം

പത്മാപയോധരതടീ പരിരംഭലഗ്ന-
കാശ്മീര മുദ്രിതമുരോ മധുസൂദനസ്യ!
വ്യക്താനുരാഗമിവ ഖേലദനംഗഖേദ-
സ്വേദാംബു പൂരമനുപൂരയതു പ്രിയംവ: !!

വസന്തേ വാസന്തീകുസുമസുകുമാരൈരവയവൈർ-
ഭ്രമന്തീം കാന്താരേ ബഹുവിഹിതകൃഷ്ണാനുസരണാം!
അമന്ദം കന്ദർപ്പജ്വരജനിത ചിന്താകുലതയാ
വലദ്ബാധാം രാധാം സരസമിദമൂചേ സഹചരീ !!

പരിഭാഷ

വസന്താഖ്യേകാലേ വളരുമൊരു മാരന്റെ സഹസാ
സസന്താപം പങ്കേരുഹനയനനാം കൃഷ്ണനെവനേ
തിരഞ്ഞീടും നേരത്തതിവിവശയാം രാധയൊടസൌ
കരഞ്ഞീടായ്‌വാനിങ്ങനെ സഖി പറഞ്ഞൂ പടുതരം.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/4&oldid=157251" എന്ന താളിൽനിന്ന് ശേഖരിച്ചത്