താൾ:Bhashastapadi.Djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാധവ, ധൃതരാഘവരൂപ,
ജയജഗദീശ, ഹരേ!

ഖലദലനം ചെയ്‌വാൻ ഹലമെടുത്തതിതാപം
കലനം ചെയ്ത ബലായ നമസ്തേ!
മാധവ, ധൃതരാമശരീര,
ജയജഗദീശ, ഹരേ!

കർമ്മനിഷേധം ചെയ്‌വാൻ ധർമ്മം പറഞ്ഞവനേ.
നിർമ്മലനിഗമത്തെ നിന്ദിച്ച വിഷ്ണോ !
മാധവ, ധൃതബുദ്ധശരീര,
ജയജഗദീശ, ഹരേ!

മ്ലേച്ഛജനമിഹ ഹനനം ചെയ്‌വാനവതാരം
ചേർച്ചയോടെ ചെയ്തു വാളെടുപ്പവനേ,
മാധവ, ധൃതകൽക്കിശരീര,
ജയജഗദീശ, ഹരേ!

ശ്രീജയദേവന്റെ രചനയുടെ ഭാഷാം
കേൾക്ക ജനങ്ങളേ ഗതിവരുമാർക്കും
മാധവ, ധൃതദശവിധരൂപ,
ജയജഗദീശ, ഹരേ!

ശ്ലോകം
വേദാനുദ്ധരതേ ജഗന്തിവഹതേ ഭൂഗോളമുദ്വിഭ്രതേ
ദൈത്യം ദാരയതേ ബലിം ചലയതേ ക്ഷത്രക്ഷയം കുർവതേ!
പൌലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ
മ്ലേച്ഛാൻ മൂർച്ഛ യതേദശാകൃതികൃതേ കൃഷ്ണയ തുഭ്യം നമ:!!

പരിഭാഷ
വേദം വീണ്ടൂ, ധരിച്ചൂ ഭുവന, മഥഭുവം നീരിൽനിന്നുദ്ധരിച്ചൂ;
ഭേദിച്ചൂ ദൈത്യരാജം, ബലിമരുണദഹോ! ബാഹുജാൻ കൊന്നൊടുക്കി!
രക്ഷോരാജം വധിച്ചൂ, വരമുസലമെടുത്തു, ഭവാൻ ബുദ്ധനായി
രക്ഷാർത്ഥം കൽക്കിയാം പോലിനി ദശവപുഷം കൃഷ്ണ, വന്ദേ ഭവന്തം.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/3&oldid=157240" എന്ന താളിൽനിന്ന് ശേഖരിച്ചത്